അഴകാര്‍ന്ന ചുണ്ടുകള്‍ മുഖത്തിന് നല്‍കുന്നത് പ്രത്യേക ഭംഗിയാണ് എങ്കില്‍ ഈ വഴികള്‍ പരീക്ഷിക്കൂ

0

അഴകാര്‍ന്ന ചുണ്ടുകള്‍ മുഖത്തിന് നല്‍കുന്നത് പ്രത്യേക ഭംഗിയാണ്. കൂടാതെ ആത്മവിശ്വാസവും നല്‍കും. അഴകാര്‍ന്ന ചുണ്ടുകള്‍ക്ക് ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് കൂടുതല്‍ മാറ്റ് കൂട്ടും എന്നാണ് പുതുതലമുറയുടെ വിശ്വാസം. എന്നാല്‍ ലിപ്സ്റ്റിക്ക് പുരട്ടിയാല്‍ മാത്രം ചുണ്ടുകള്‍ ഭംഗിയാകില്ല. മാത്രമല്ല ചുണ്ടിന്റെ നിറം മങ്ങുകയും ചെയ്യും. ചുണ്ടുകളുടെ സംരക്ഷണത്തിന് വീട്ടില്‍ പരീക്ഷിക്കാവുന്ന ആറ് ടിപ്‌സ് ഏതൊക്കെയാണെന്ന് നോക്കാം…

1- രാത്രി ഉറങ്ങുന്നതിന് മുമ്ബ് തണുത്ത കോട്ടണ്‍ ഉപയോഗിച്ച്‌ ചുണ്ടുകള്‍ തുടയ്ക്കുക. വെള്ളമോ, മേയ്ക്‌അപ് റിമൂവറോ ക്രീമോ ചുണ്ടുകള്‍ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കാം.

2- ശരീരത്തില്‍ ജലാംശം നിലനില്‍ക്കാനായി ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളവും നന്നായി കുടിക്കണം. ശരീരത്തില്‍ ജലാംശം ഉണ്ടാകുന്നതിന് അനുസരിച്ച്‌ ചുണ്ടുകള്‍ മോയ്‌സചറൈസ് ആയിരിക്കും.

3- ചുണ്ട് വരണ്ടതായി തോന്നുന്നുവെങ്കില്‍ ചുണ്ടില്‍ ലിപ് ബാം പുരട്ടാം.കൈയ്യില്‍ എപ്പോഴും വിറ്റാമിന്‍ എ, ഇ എന്നിവയടങ്ങിയ ക്രീം കരുതണം.

4- ലിപ്സ്റ്റിക് ഇടുന്നതിനു് മുമ്ബായി സണ്‍സ്‌ക്രീന്‍ ലിപ്ബാം പുരട്ടണം. ഇതു ലിപ്സ്റ്റിക് ഏറെ നേരം ചുണ്ടില്‍ നിലനിര്‍ത്തും.

5- ചുണ്ടുകള്‍ ഇടയ്ക്കിടെ നാവുകൊണ്ടത് നനയ്ക്കുന്നത് നിര്‍ത്തണം. ഇതു ചുണ്ടിനെ വീണ്ടും വരണ്ടതാക്കുകയും ചുണ്ടിലെ മോയ്‌സചറൈസര്‍ ഇല്ലാതാക്കുകയും ചെയ്യും.

6- എണ്ണ ഉപയോഗിച്ച്‌ ദിവസവും ചുണ്ടുകള്‍ മൃദുവായി മസാജ് ചെയ്യുക.അഞ്ച് മുതല്‍ പത്തുമിനിറ്റ് വരെ മസാജ് ചെയ്യണം. ഇതു ചുണ്ടുകളിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

You might also like
Leave A Reply

Your email address will not be published.