ഇന്നത്തെ പാചകം ആലു പൊറോട്ട

0

+—–+—–+—–+—–+—–+—–+—-+

_*🌶 ഇന്നത്തെ പാചകം 🍳*_

_*ആലു പൊറോട്ട*_

+——+——+——+—–+——+—–+——+

_ഇന്ന് നമുക്ക്‌ ആലു പോറോട്ട എങ്ങനെ പാചകം ചെയ്യാം എന്ന് നോക്കാം . കേരള സ്‌റ്റൈലില്‍ തനിനാടന്‍ ഭക്ഷണം കഴിക്കുന്നവര്‍ ഇടക്കെങ്കിലും ഒരു ചേഞ്ച് വേണമെന്ന് ആഗ്രഹിക്കാറില്ലേ? അവര്‍ക്കായി പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു പഞ്ചാബി വിഭവം ആണിത്‌_

________________________________

_*ചേരുവകള്‍*_

________________________________

_ഉരുളകിഴങ്ങ് – 2 എണ്ണം_

_സവാള – 3 എണ്ണം_

_പച്ചമുളക് – 4 എണ്ണം_

_മല്ലിയില – 2 തണ്ട്_

_ആട്ട – 750 ഗ്രാം_

_മൈദ – 400 ഗ്രാം_

_ജീരകം – അല്‍പം_

_മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍_

_ചാട്ട് മസാല – ഒന്നര ടേബിള്‍ സ്പൂണ്‍_

_ഗരം മസാല – ഒരു ടിസ്പൂണ്‍_

_ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍ വീതം_

_എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍_

_ഉപ്പ് – ആവശ്യത്തിന്_

_വെണ്ണ – 200 ഗ്രാം_

________________________________

_*തയ്യാറാക്കുന്ന വിധം*_

________________________________

_300 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്‍പം എണ്ണയും ചേര്‍ത്ത് ആട്ട കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. നേരത്തെ കുഴച്ചു വെച്ച ആട്ടമാവ് ഉരുട്ടിയെടുത്ത് ആവശ്യത്തിന് മസാല നിറച്ച ശേഷം മൈദയില്‍ മുക്കി പൊട്ടിപ്പോകാതെ ചെറുതായി പരത്തുക. പാനില്‍ അല്പം എണ്ണയൊഴിച്ച് പൊറോട്ട വേവിക്കുക. പഞ്ചാബി സ്റ്റൈല്‍ ആലു പൊറോട്ട റെഡി… ഇനി തൈരും പച്ചമുളകും വെണ്ണയും ചേര്‍ത്ത് ആസ്വദിച്ച് കഴിക്കാം._

+——+—–+——+——+—-+—–+——+

You might also like
Leave A Reply

Your email address will not be published.