ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്. എന്നാല്‍ ഇനി അങ്ങനെ ചെയ്യല്ലേ… ഓറഞ്ചിന്റെ കുരുവിനും നിരവധി ഗുണങ്ങള്‍ ഉണ്ട്.ഓറഞ്ചിന്റെ കുരുവില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഡയറ്റിനെ സഹായിക്കും. വിറ്റാമിന്‍ സിയാല്‍ സമ്ബന്നമാണ് ഓറഞ്ചിന്റെ കുരു. ഇത് ശരീരത്തിന്റെ മെറ്റാബോളിസത്തെ സഹായിക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. എന്നാല്‍ ഓറഞ്ചിന്റെ കുരു കഴിക്കുന്നത് ശരീരത്തിന്് നല്ലതല്ല എന്ന അഭിപ്രായക്കാരും ഉണ്ട്.