നാം ഏവരും ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് തലവേദനയുടെ പ്രധാനഭാഗമായ മൈഗ്രേന്‍. ഇത് വന്നാല്‍ പിന്നെ പിടി വിടില്ല അല്ലേ. വല്ലാത്തൊരു അവസ്ഥയാണ്. കട്ടിയായ തലവേദന. അതും ഒരു സൈഡില്‍ ഇരുന്നുളള കുത്തലും. അതോടൊപ്പം ശര്‍ദ്ദി, കണ്ണിനു കാഴ്ച മങ്ങല്‍, കണ്ണിനുചുറ്റും ശക്തമായ വേദന ഇവയും അനുഭവപ്പെടാറുണ്ട് അല്ലേ.അതോടൊപ്പം തന്നെ കണ്ണ് ഡ്രൈ ആകുന്നു. ഇത് തികച്ചും സ്വാഭാവികം മാത്രം. ഈ രണ്ട് രോഗാവസ്ഥകളും തമ്മില്‍ നല്ല ബന്ധമുണ്ട്. മൈഗ്രേന്‍ ഉള്ളവരില്‍ ഡ്രൈ ഐ രോഗത്തിനുള്ള സാധ്യത കൂടുതലെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.അതായത്, കണ്ണിനുള്ളിലെ ദ്രവങ്ങള്‍ ശരിയായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതെ വരികയും, കണ്ണുകള്‍ വരണ്ടുപോകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്ന അസുഖമാണ് കണ്ണ് ഡ്രൈ ആകുന്നത്.മാത്രമല്ല, മൈഗ്രേന്‍ ഉള്ള 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കണ്ണ് ഡ്രൈ ആകുന്ന രോഗം എളുപ്പത്തിലുണ്ടാവുമെന്നാണ് കണ്ടെത്തല്‍. കൂടാതെ, പ്രായമേറിയ സ്ത്രീകളിലാണ് പ്രത്യേകിച്ചും മൈഗ്രേനും ഡ്രൈ ഐയും തമ്മില്‍ കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൂടുതലും നടക്കുന്നത് സ്ത്രീകളിലായതിനാലാണ് സ്ത്രീകള്‍ളില്‍ ഇവ രണ്ടും ഒന്നിച്ച് കാണപ്പെടുന്നത്.അതായത്, 73,000 ആളുകളിലാണ് ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്തിയത്. ഇതില്‍ മൈഗ്രേന്‍ ഉള്ളവരില്‍ 834 ശതമാനം പേരും ഡ്രൈ ഐ അസുഖമുള്ളവരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വരണ്ട കണ്‍പോളകള്‍ മൈഗ്രേനു കാരണമാകുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുമെന്നും പഠനത്തില്‍ നിന്നും ഗവേഷകര്‍ മനസിലാക്കി.