വേനല്‍ക്കാലത്ത് ശീതളപാനീയങ്ങള്‍ കുടിക്കുമ്ബോള്‍ ശ്രദ്ധിക്കുക

0

സംസ്ഥാനത്ത് വേനല്‍ കടക്കുമ്ബോള്‍ കടകളില്‍നിന്ന് ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കേരളാ പോലീസ് പറയുന്നു. കേരളാ പോലീസിന്റെ എഫ്ബി പേജിലൂടെയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വേനല്‍ച്ചൂട്: ശീതളപാനീയങ്ങള്‍ കുടിക്കുമ്ബോള്‍ സൂക്ഷിക്കണേ!വേനല്‍ അതിന്റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാല്‍ തന്നെ പാതയോരത്ത് കുമിള്‍ പോലെയാണ് ശീതള പാനീയ പന്തലുകള്‍ ഉയരുന്നത്. ആകര്‍ഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുന്‍പ് ശ്രദ്ധിക്കുക.ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ സര്‍ബത്ത് ഉണ്ടാക്കുക, മില്‍ക്ക് ഷേക്കുകളില്‍ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാല്‍ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുക, സര്ബത്തുകളില്‍ തിളപ്പിക്കാത്ത പാല്‍ ചേര്‍ക്കുക, നിരോധിത ഇനത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ അടങ്ങിയ കളര്‍ ദ്രാവകങ്ങള്‍ ചേര്‍ക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്നത്.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാര്‍ലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്.ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ അനാരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

You might also like

Leave A Reply

Your email address will not be published.