ചക്കപ്പഴത്തിനോട് രൂപ സാദൃശ്യമുള്ള നങ്കടാക്കാണ് പുതിയ അതിഥി. പ്ലാവിന്റെയും മലേഷ്യയില്‍ കാണുന്ന പ്ലാവിന്റെ വർഗത്തിൽപ്പെട്ട ചെമ്പടാക്ക് എന്ന സസ്യവും തമ്മില്‍ സ്വാഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞതാണ് നങ്കടാക്ക്. സമൃദ്ധമായി ഫലം തരുന്ന ഫലവര്‍ഗമാണ് നങ്കടാക്ക്.ധാരാളം ചെറു ശാഖകളോടെ ഇടത്തരം ഉയരത്തില്‍ വളരുന്ന നങ്കടാക്കിന്റെ ഒരു ഞെട്ടില്‍ തന്നെ നാലു ചക്കകള്‍ വിരിയും. നാലഞ്ചു കിലോയോളം തൂക്കമുള്ള ഇവ മഴക്കാലത്തിന് തൊട്ടുമുമ്പ് പഴുത്തു തുടങ്ങും. വരിക്ക ചക്കപോലെ ഹൃദ്യമായ മണവും മധുരവുമുണ്ടാകും. എന്നാൽ ചക്കകള്‍ ചെറുതായിരിക്കും. ചുളകള്‍ക്ക് ഇളം റോസ് നിറമാണ് . ചക്കയുടെ പുറം മടലിന് കട്ടി കുറവാണ്. ഇവ കൈ കൊണ്ട് പൊളിച്ച് ചുളകള്‍ കഴിക്കാം.ചെറിയ കുരുവാണ് പഴത്തിനകത്ത്. ഈ കുരുവും ഭക്ഷ്യയോഗ്യമാണ്. നല്ല വിളവു ലഭിക്കുന്ന നങ്കടാക്ക് സസ്യങ്ങളിലെ മുകുളങ്ങള്‍ കൂടകളില്‍ വളരുന്ന പ്ലാവിന്‍ തൈകളില്‍ ഒട്ടിച്ചെടുത്ത തൈകള്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാം. മൂന്നു നാലു വര്‍ഷം കൊണ്ട് നങ്കടാക്ക് ഫലം തരും.