തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വര്‍ധനവ് പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനവ് വരാത്ത രീതിയിലായിരിക്കും മാറ്റം. രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച് നിരക്ക് പരിഷ്‌കരിക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയേ ഇപ്പോള്‍ പ്രഖ്യാപിക്കുകയുള്ളു. അതേസമയം അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതിനാല്‍ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്.