ഇന്നത്തെ പാചകം 🍳ലൂബിക്ക അച്ചാർ

0

ലൂബിക്ക അച്ചാർ / ലോലോലിക്കാ അച്ചാർ….ഓരോ നാട്ടിലും ഓരോ പേരാണ്..ഇപ്പോൾ സീസൺ ആണല്ലോ… ഉപ്പിലിട്ട ലൂബിക്ക കൊണ്ട് വറ്റൽ മുളക് ചതച്ചിട്ട അച്ചാർ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം_

________________________________

_*വേണ്ട സാധനങ്ങൾ*_

__________________________________

_ലൂബിക്ക ഉപ്പിലിട്ടത് -1/ 2 k g (കുരു നീക്കി രണ്ടായി മുറിച്ചത്)_

_മുളകുപൊടി – 1 ടീസ്പൂൺ_

_വറ്റൽ മുളക് – 10 എണ്ണം, വറുത്തു പൊടിക്കണം_

_ഉലുവ വറുത്തു പൊടിച്ചത് – 1/ 2 ടീസ്പൂൺ_

_കായപ്പൊടി – 1/4 ടീസ്പൂൺ_

_വെളുത്തുള്ളി – 12 എണ്ണം_

_വേപ്പില_

_കടുക് – 1 ടീസ്പൂൺ_

_ഇഞ്ചി – മീഡിയം_

_ഉപ്പ്_

_നല്ലെണ്ണ / വെളിച്ചെണ്ണ_

________________________________

_*ഉണ്ടാക്കുന്ന വിധം*_

_______________________________

_ലൂബിക്കയിൽ മുളകുപൊടി പുരട്ടി വെക്കാം.. ഉലുവ , വറ്റൽ മുളക് വറുത്തു പൊടിക്കണം.. ഓയിൽ ചൂടാക്കി കടുക് പൊട്ടിക്കാം..ഇനി ഇഞ്ചി, വെളുത്തുള്ളി ചൂടാക്കി വേപ്പില ചേർക്കാം…വറ്റൽ മുളക് പൊടിച്ചത്‌ ചേർക്കാം…(ഉപ്പിലിട്ട ലൂബിക്ക ആണ് അതിനാൽ ഉപ്പു ചേർക്കേണ്ട ഇപ്പോൾ)..ഇനി ലൂബിക്ക ചേർത്ത് 5 mts ഇളക്കാം.._ _ഉപ്പ് ആവശ്യമെങ്കിൽ ഇപ്പോൾ ചേർക്കാം..അവസാനം ഉലുവപ്പൊടി, കായപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യാം…വായിൽ കപ്പലോടും അച്ചാർ റെഡി.._

+——–+——+—–+——+——+——-+

You might also like

Leave A Reply

Your email address will not be published.