തമിഴ്‌നാട്ടില്‍ നിന്നുള്ള വിഭവമാണ് ഊത്തപ്പം. അപ്പമെന്നാണ് പേരെങ്കിലും കണ്ടാല്‍ നമ്മുടെ ദോശ പോലെയാണ്. സ്വാദിലും ദോശയുമായി യാതൊരു ബന്ധവുമില്ല. ഇവിടെ രണ്ടു തരത്തിലുള്ള ഊത്തപ്പം രുചികള്‍ പരിചയപ്പെടാം, റവ ഊത്തപ്പവും ഉലുവ ഊത്തപ്പവും. റവ ഊത്തപ്പം – റവയും തൈരും ഉള്ളിയും മുളകും ചേര്‍ന്ന് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായി പ്രാതലിന് ഒരുക്കാം.
റവ ഊത്തപ്പം
റവ – 1 കപ്പ്
തൈര് – 1/2 കപ്പ്
ഉപ്പ് -3/4 ടീ സ്പൂണ്‍
വെള്ളം – 2 കപ്പ് (ഇഡ്‌ലി മാവിന്റെ അയവില്‍ )
ബേക്കിങ് പൗഡര്‍ – 1/4 ടീസ്പൂണ്‍
പച്ചമുളക് -1 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
സവാള – ചെറുതായി അരിഞ്ഞത്
ഉരുളകിഴങ്ങ് – ചീകിയത്
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
റവയില്‍ തൈരും ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ബേക്കിങ് പൗഡര്‍ ചേര്‍ത്ത് ഇളക്കിയ ശേഷം 20 മിനിറ്റ് അടച്ച് വയ്ക്കുക. ഇരുമ്ബ് ദോശക്കല്ലില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് മാവ് ഒഴിക്കുക. അതിന് മുകളില്‍ ആവശ്യത്തിന് പച്ചമുളക്, ഇഞ്ചി, സവാള, ഉരുളകിഴങ്ങ്, മല്ലിയില ഇവ തൂവുക. ഇഡ്‌ലിപ്പൊടി ഉണ്ടെങ്കില്‍ അതും മുകളില്‍ വിതറി അടച്ച് വെച്ച് വേവിക്കുക. ഒരു ഭാഗം വെന്തു കഴിഞ്ഞാല്‍ മറിച്ചിട്ടു വേവിക്കുക.
നാളികേര ചട്ണിയുടെ കൂടെ കഴിക്കാം.