U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്.
രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്ബത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ചിത്രം ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും.