കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്ബിനെയാണ് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് കരിപ്പൂര് നിന്ന് പിടികൂടിയത്.
ശംഖുവരയന്‍റെ ഗണത്തില്‍ പെട്ട പാമ്ബാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്ബിനെ കൊണ്ടുപോയത്. കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല വാല് ഉരുണ്ടതാണെങ്കിലും അറ്റം അല്പം മുറിഞ്ഞുപോയിട്ടുണ്ട്. പിടികൂടിയ പാമ്ബ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു. പാമ്ബിനെപിന്നീട് തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി.
രാത്രിയില്‍ ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്ബിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്. വാവ സുരേഷ് എത്തുമ്ബോള്‍ പാമ്ബ് ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയ നിലയിലായിരുന്നു പാമ്ബ്.
ശരീരത്തുള്ള മഞ്ഞവര മാത്രമാണ് ടോര്‍ച്ചടിച്ചപ്പോള്‍ കാണാനായത്. പാമ്ബിനെ കണ്ടപ്പോള്‍ തന്നെ രാജവെമ്ബാലയല്ലെന്ന് ഉറപ്പിച്ചായിരുന്നു പിടികൂടാനിറങ്ങിയത്. ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പാമ്ബിനെ പുറത്തെടുത്തത്.
മഞ്ഞവരയന്‍ എന്നറിയപ്പെടുന്ന പാമ്ബാണിത്. ഇന്ത്യന്‍
ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.