ഇന്ത്യയുടെ യശസ്സ് ലോക ജനതയ്ക്ക് മുന്നിൽ തകരുന്നു സൂചിക ഇന്ത്യയുടെ സ്ഥാനം 51 ലേക്ക് ലോക മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ ഉബൈസ് സെയ്നിലബുദീൻ

0

ലോക ജനാധിപത്യ സൂചിക ഇന്ത്യയുടെ സ്ഥാനം 51
അന്താരാഷ്ട്ര പൊതു സമൂഹത്തിൻറെ മുമ്പിൽ ഭാരതo തലകുനിക്കുന്നു
ഡോക്ടർ ഉബൈസ് സൈനുൽ ആബിദീൻ

ലോക ജനാധിപത്യ സൂചിക; ഇന്ത്യ 51-ാം സ്ഥാനത്തേക്ക്
ലോകരാജ്യങ്ങളിലെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഇന്ന് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തു വിട്ട പട്ടികയിലാണ് ഇന്ത്യ 51-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേതെന്ന്
ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച മൂലമാണ് ഇന്ത്യ പിറകിലോട്ട് പോയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പ്, ബഹുസ്വരത്വം, പൗര സ്വാതന്ത്രം, സര്‍ക്കാറിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക കണക്കാക്കുന്നത്.

മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് സ്ഥാനം താഴേക്കാണ് ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യ പോയിരിക്കുന്നത്. സൂചികയില്‍ 2017-ല്‍ 42-ഉം 2018-ല്‍ 41-ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
Dr Ubais Sainulabdeen

You might also like

Leave A Reply

Your email address will not be published.