➡ *ചരിത്രസംഭവങ്ങൾ*_
“`1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
1757 – ബ്രിട്ടൻ കൽക്കട്ട കീഴടക്കി.
1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
1932 – ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
1956 – ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
1959 – സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
1888 – ചെന്നൈ – കോഴിക്കോട് റെയിൽ പാത നിലവിൽ വന്നു
1979 – തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.“`
_➡ *ജനനം*_
“`1897 – രാംദാസ് ഗാന്ധി – ( ഗാന്ധിജിയുടെ മൂന്നാമത്തെ മകനും ദക്ഷിണാഫ്രിക്കയിൽ ജനിക്കുകയും സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കുകയും ഗാന്ധിജി അന്തരിച്ചപ്പോൾ ചിതക്ക് തീ കൊളുത്തുകയും ചെയ്ത രാംദാസ് ഗാന്ധി )
1926 – പി എൻ മെനോൻ – ( മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ ആയിരുന്ന പി എൻ മെനോൻ )
1960. -രമൺ ലാംബ – ( ഇന്ത്യക്ക് വേണ്ടി ടെസ്റ്റ്. ഏകദിന മൽസരംഗൾ കളിച്ചിട്ടുള്ള 1998 ൽ അന്തരിച്ച രമൺ ലാംബ )
1905 – സ്വാമി ആനന്ദതീർത്ഥൻ – (ശ്രീനാരായണഗുരുവിന്റെ ശിഷ്യനും ജാതി വിവേചനത്തിനെതിരെ പൊരുതിയ മഹാനും ആയ സ്വാമി ആനന്ദതീർത്ഥൻ )
1940 – എസ് ആർ ശ്രീനിവാസൻ വരദൻ – ( ഭൗതിക,ഗണിത, ജീവശാസ്ത്രമേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എസ് ആർ ശ്രീനിവാസൻ വരദൻ )
1970 – ബുലാ ചൗധരി – ( ജിബ്രാൾട്ടർ, കാതലീന, കൂക്ക് സ്ട്രീറ്റ് , ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിതയും ദേശീയ വനിത ചാമ്പ്യനുമായിരുന്ന ബുലാ ചൌധരി )
1963 – ശാന്തി കൃഷ്ണ – ( 1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന നടിയും ഇപ്പോൾ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളഅഭിനയിച്ച് തിരിച്ച് വരാൻ ശ്രമിയുന്ന ശാന്തികൃഷ്ണ )
1878 – മന്നത്ത് പത്മനാഭൻ – ( കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത് പത്മനാഭൻ )
1917 – കെ എം മാത്യു – ( പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനും ആയിരുന്ന കെ. എം. മാത്യു )
1917 – സൈനബുൽ ഗസ്സാലി – ( ഈജിപ്ഷ്യൻ, സാമൂഹിക പ്രവർത്തകയും , മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയും, മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട “ജയിലനുഭവങ്ങൾ” എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത സൈനബുൽ ഗസ്സാലി )
1920 – ഐസക് അസിമോവ് – ( റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക്എന്നിവരൊടൊപ്പം (‘ബിഗ് ത്രീ’) സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്ന പ്രശസ്തനായ അമേരിക്കൻ ശാസ്ത്ര കഥ എഴുത്തുകാരന്‍ ഐസക് അസിമോവ് )
1894 – കെ പി വള്ളോൻ – ( 1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.സിയായതോടെ “വള്ളോനെമ്മൽസി’ എന്ന് അറിയപ്പെടുകയും കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കെ.പി. വള്ളോൻ )
1862 – സി അന്തപ്പായി – ( ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനും, ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാളും, കൊച്ചി സര്‍ക്കാരില്‍ ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിക്കുകയും ചെയ്ത സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്ന സി. അന്തപ്പായി )“`
_➡ *മരണം*_
“`1989 – സഫ്ദർ ഹാഷ്മി – ( ഇടതുപക്ഷ നാടക പ്രവർത്തകൻ, ജനനാട്യമഞ്ച് സ്ഥാപകൻ )
1984 – ഡോ എസ് കെ നായർ – ( മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവനും,ചലച്ചിത്ര സെൻസർ ബോഡ് അംഗവും , മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ രചിക്കുകയും “കമ്പരാമായണം” തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് വിധാനമൊരുക്കുകയും ചെയ്ത എസ്.കൃഷ്ണന്‍ നായർ എന്ന ഡോ. എസ് കെ നായർ )
1993 – എൻ രാജഗോപാലൻ നായർ – ( ഒന്നാംകേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് പ്രതിനിധി എൻ. രാജഗോപാലൻ നായർ )
2002 – ഗീതാ ഹിരണ്യൻ – ( ദീർഘപാംഗൻ, ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം,ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായ ഗീതാ ഹിരണ്യൻ )
2003 – എൻ പി മുഹമ്മദ് – ( നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നി നിലകളില്‍ പ്രശസ്തി ആര്‍ജിക്കുകയും മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്ന ദൈവത്തിന്റെ കണ്ണ് എഴുതുകയും ചെയ്ത എൻ പി മുഹമ്മദ് )
2006 – ഫിലോമിന – ( ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ,സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ, തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ മലയാള ചലച്ചിത്രനടി ഫിലോമിന )
2015 – ഡോ : വസന്ത് ഗൗരിക്കർ – ( ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനും, ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. വസന്ത് ഗൗരിക്കർ )
2016 – എ ബി ബർദ്ദാൻ – ( പാര്ട്ടിക്ക് മുന്പേ ജനിച്ച് പാര്ട്ടിക്കൊപ്പം വളര്ന്ന് സ്വന്തം ജീവിതം പാര്ട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റും, ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളിയും, അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനും, ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച അര്ധേന്ദു ഭൂഷൺ ബർദാൻ എന്ന എ ബി ബർദാൻ )“`
_➡ *മറ്റു പ്രത്യേകതകൾ*_
⭕ _മന്നം ദിനാചരണം – മന്നത്ത് പത്മനാഭന്റെ ജന്മദിനം_
⭕ _സെയ്ന്റ് കിറ്റ്സ്, നെവിസ്: കാർ ണിവൽ ദിനം_
⭕ _അമേരിക്കയിൽ ‘ ദേശീയ ശാസ്ത്ര കൽപ്പിത കഥാ ദിനം (Science Fiction)_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴