ഇന്നത്തെ പ്രത്യേകതകൾ 07-01-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1610 – ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.

1782 – ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
.

1785 – ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.

1927 – ന്യൂ യോർക്ക് സിറ്റിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ അറ്റ്ലാന്റിക് ടെലിഫോൺ സേവനം നിലവിൽ വന്നു.

1953 – അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.

1959 – അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.

1999 – അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്‌ എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.

2005 – ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

2012 – ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു.

2015: യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു.“`

_➡ *ജനനം*_

“`1979 – ബിപാഷ ബസു – ( ബോളിവുഡ് ഹിന്ദി സിനിമാ രം‌ഗത്തെ ഒരു മികച്ച നടിയും മോഡലുമായ ബിപാഷ ബസു )

1979 – കൊയ്ന മിത്ര – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടിയും മോഡലുമായ കൊയ്ന മിത്ര )

1962 – ഇർഫാൻ ഖാൻ – ( പാൻ സിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടിയ ഇർഫാൻ ഖാൻ )

1943 – സഡാക്കോ സസാക്കി – ( 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. )

1991 – ഏഡൻ മൈക്കിൾ ഹസാഡ്‌ – ( ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഏഡൻ മൈക്കൾ ഹസാഡ്‌ )

1953 – ഭാഗ്യരാജ്‌ – ( തമിഴ്‌ സിനിമയിലെ ബാലചന്ദ്രമെനോൻ , കഥ. തിരക്കഥ, സംഭാഷണം ,സംവിധാനം , നായകൻ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ തമിഴിൽ ചെയ്ത പൂർണ്ണിമ ജയറാമിന്റെ ഭർത്താവ്‌ ആയ ഭാഗ്യരാജ്‌ )

1970 – ലക്ഷ്മി ഗോപാലസ്വാമി – ( ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി )

1964 – നിക്കോളാസ്‌ കേജ്‌ – ( അക്കാദമി അവാർഡ് ജേതാവായ അമേരിക്കൻ അഭിനേതാവായ നിക്കോളസ് കേജ്‌ )

1943 – കലാമണ്ഡലം വിമലാ മെനോൻ – ( തിരുവനന്തപുരത്തെ കേരള നാട്ട്യ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിന്റെ വക്താവുമായ കലാമണ്ഡലം വിമല മേനോൻ )

1937 – കണ്ണൂർ രാജൻ – ( പാടം പൂത്ത കാലം , ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും,ദേവീക്ഷേത്രനടയിൽ തുടങ്ങിയ ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭാവന ചെയ്ത സംഗീത സം‌വിധായകന്‍ കണ്ണൂർ രാജൻ )

1948 – ശോഭ ഡെ – ( മോഡൽ ആയി ജീവിതം തുടങ്ങി പിന്നീട്‌ സെക്സിനെ കുറിച്ചുള്ള തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ദേയയായി. പിന്നീട്‌ നോവലിസ്റ്റും കോളമിസ്റ്റ്‌ ആയി തീർന്ന ശോഭാ ഡെ )

1893 – ജാനകി ദേവി ബജാജ്‌ – ( ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ ജമ്നാലാൽ ബജാജിന്റെ ഭാര്യയും ഇന്ത്യൻ സ്വാതന്ത്യസമരസേനാനിയും,വനിതാവകാശപ്രവർത്തകയും ഹരിജനങ്ങളുടെ ഉന്നതിക്കായിപോരാടുകയും, മഹാത്മാഗാന്ധിയുടെ അനുയായിയും അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങൾ സ്വയം നെയ്തെടുക്കുകയും , ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത് ഭൂദാന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്ത പദ്മവിഭൂഷൺ ജാനകി ദേവി ബജാജ്‌ )

1845 – പോൾ ഡ്യുസ്സെനെ – ( ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചും, പാശ്ചാത്യ തത്വചിന്തയെക്കുറിച്ചും ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി രചിച്ച ജർമൻ തത്ത്വ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പോൾ ഡ്യൂസ്സെനെ )

1925 – ജെറാൾഡ്‌ മാൽക്കം ഡ്യൂറൽ – ( ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളും തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ കഴിഞ്ഞ ജെറാൾഡ് മാൽക്കം ഡ്യൂറൽ )“`

_➡ *മരണം*_

“`2016 – മുഫ്തി മുഹമ്മദ്‌ സെയ്യിദ്‌ – (രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും, വി.പി. സിങ്ങിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും സേവനമനുഷ്ടിച്ച ജമ്മു കാശ്മീരിലെ ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനും ആയിരുന്ന മുഫ്തി മുഹമ്മദ് സയ്യിദ്‌ )

1943 – നിക്കോള ടെസ്‌ല – ( കറങ്ങുന്ന കാന്തികക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ,ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ, ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ, പ്രത്യാവർത്തിധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ ആണ്ഡ്‌ ലോജിക്ക് ഗേറ്റ്, ഇലക്ട്രോതെറാപ്പി – ടെസ്‌ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത്പ്രസരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തുകയും പ്രത്യാവർത്തിധാരാ വൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനമായ ഗവേഷണങ്ങൾ നടത്തുകയും, എ.സി. മോട്ടോർ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറും വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകുകയും ചെയ്ത നിക്കോള ടെസ്‌ല )

1989 – ഹിരൊഹിതൊ – ( തന്റെ മരണം വരെ 63 കൊല്ലം ജപ്പാനെ നയിച്ച 124-ം ചക്രവർത്തിയായിരുന്ന ഹിരോഹിതോ )

2015 – റോഡ്‌ ടെയ്‌ലർ – ( ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്,യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഹോളിവുഡ്‌ കീഴടക്കിയ ഓസ്ട്രേലിയൻ നടൻ റോഡ്‌ ടെയ്ലർ )
.

1966 – ബിമൽ ചന്ദ്ര റോയി – ( ബംഗാളിലെ പ്രശസ്ത സംവിധായകൻ )“`

,➡ *മറ്റു പ്രത്യേകതകൾ*_

⭕ _പൌരസ്ത്യ ഓർത്തോഡോക്സ് സഭയും, ഓറിയൻറ്റൽ ഓർത്തോഡോക്സ് സഭകളും റഷ്യ, ഉക്രേനിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കുന്നു_

⭕ _കംമ്പോഡിയ: മനുഷ്യക്കുരുതിയിൽ നിന്നും വിജയ ദിനം_

⭕ _അർമേനിയ: മരിച്ചവരുടെ ഓർമ്മ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.