ഇന്നത്തെ പ്രത്യേകതകൾ 14-01-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1539 – സ്പെയിൻ ക്യൂബ കീഴടക്കി.

1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.

1907 – ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു

1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.

1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.

2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.

2011 – ടുണീഷ്യയുടെ മുൻ പ്രസിഡന്റ്, സീൻ എൽ അബിഡീൻ ബെൻ അലി തന്റെ ഭരണകൂടത്തിനെതിരെയും അഴിമതി നയങ്ങൾക്കും എതിരായ തെരുവ് പ്രകടനങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ടുണീഷ്യൻ വിപ്ലവത്തിന്റെ വാർഷികവും അറബ് വസന്തത്തിൻറെ ജനനവും ആയി ഇത് കണക്കാക്കപ്പെടുന്നു.“`

➡ _*ജനനം*_

“`1965 – സീമ ബിശ്വാസ്‌ – ( ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻ‌ഡീറ്റ് ക്യൂൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെവേഷത്തിൽ അഭിനയിച്ച് വളരെയധികം ശ്രദ്ധേയയായ
ആസാമീസ് നടി സീമ ബിശ്വാസ്‌ )

1938 – ഡാനിയൽ സെൽവരാജ്‌ – ( തമിഴിൽ ഇടതുപക്ഷ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടു ബന്ധപ്പെട്ട് പ്രവർത്തിക്കു ന്ന പ്രശസ്ത സാഹിത്യകാരനായ ഡി എസ് എന്നറിയപ്പെടുന്ന ഡാനിയൽ സെൽവരാജ്‌ )

1944 – കിളിരൂർ രാധാകൃഷ്ണൻ – ( ബാലസാഹിത്യകാരനും നോവലിസ്റ്റും ഡി.സി.ബുക്സിൽ ജനറൽ മാനേജർ ആയിരുന്ന കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായർ )

1922 – കെ സി പീറ്റർ – ( ആഫ്രിക്ക !ആഫ്രിക്ക ! എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയ കെ സി പീറ്റർ )

1923 – ഡി പങ്കജാക്ഷക്കുറുപ്പ്‌ – ( സാമൂഹിക പ്രവർത്തകനും തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ .”ഉണ്ടല്ലോ, കൊണ്ടുപോകാം” എന്ന മുദ്രാവാക്യവുമായി അയൽക്കൂട്ടം പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയോടെ അയൽക്കൂട്ടം തുടങ്ങുകയും ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ഉണ്ടാക്കിയ ഡി. പങ്കജാക്ഷക്കുറുപ്പ്‌ )

1926 – മഹാശ്വേതാദേവി – ( പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠവും, പദ്മവിഭൂഷണും, മാഗ്സസെ പുരസ്കാരവും, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേതാ ദേവി )

1919 – കൈഫി ആസ്മി – ( ഇന്ത്യയിലെ പ്രശസ്ത ഉറുദു കവിയും നടി ഷബാന ആസ്മിയുടെ പിതാവുമായ കൈഫി ആസ്മി )

1875 – ആൽബർട്ട്‌ ഷ്വൈറ്റ്‌സർ – ( ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിൽ 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബഹുമുഖ പ്രതിഭയും എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ആൽബർട്ട് ഷ്വൈറ്റ്സർ )

1896 – ജോൺ ഡോസ്‌ പാസോഡ്‌ – ( തന്റെ കാലത്തെ ഏറ്റവും മഹാനായ സാഹിത്യകാരനായി ഴാങ് പോൾ സാർത്ര് വാഴ്ത്തിയ അമേരിക്കൻ നോവലിസ്റ്റ് ജോൺ ഡോസ് പാസോഡ്‌ )

1919 – ഗ്യൂലിയോ ആൻഡ്രിയോട്ടി – ( ഏഴുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റ്യൻ ഡെമോക്രസി പാർട്ടിയുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തകരിലൊരാളും ഗ്യൂലിയോ ആൻഡ്രിയോട്ടി )

1914 – തോമസ്‌ വാട്ട്‌സൺ ജൂനിയർ – ( ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റിയ തോമസ് വാട്സൺ ജൂനിയർ )

1925 – കിമികാക ഫിറോവോക്ക – ( നോവലിസ്റ്റ്, നാടകകൃത്ത്, കവിചെറുകഥാകൃത്ത്, ഉപന്യാസകാരൻ എന്നി നിലകളില്‍ മൂന്നുപ്രാവിശ്യം നോബല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട പ്രമുഖ ജാപ്പനീസ് സാഹിത്യകാരന്‍ യൂക്കിയോ മിഷിമ എന്ന പേരിലെഴുതിയിരുന്ന കിമികാക ഹിറവോക്ക )

1940 – ജൂലിയൻ ബോണ്ട്‌ – ( കറുത്തവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച എൻഎഎസിപി(നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്‌വാൻസ്‌മെന്റ് ഓഫ് കളേഡ് പീപ്പിൾ ) ന്റെ അദ്ധ്യക്ഷനും, കറുത്തവർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശങ്ങൾ നേടിക്കൊടുത്ത അറുപതുകളിലെ വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ ജൂലിയൻ ബോണ്ട്‌ )

1961 – റോബ്‌ഹാൾ – ( അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെങ്കിലും 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞ ന്യൂസീലൻഡിൽ നിന്നുള്ള പർവ്വതാരോഹകനായിരുന്ന റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ )

1977 – നരേൻ കാർത്തികേയൻ – ( ഇന്ത്യയിൽ നിന്നുള്ള ഫോർമുല വൺ കാർ ഡ്രൈവർ, കോയമ്പത്തൂരിൽ ജനിച്ച നരേൻ കാർത്തികേയൻ )“`

➡ _*മരണം*_

“`1990 – ഗുരു മാണി മാധവ ചാക്യാർ – ( മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനും പണ്ഡിതനു മായിരുന്ന ഗുരു മാണി മാധവ ചാക്യാർ)

2000 – എം ഹലീമ ബീവി – ( മലയാളത്തിലെ ആദ്യകാല പത്രാധിപർ എന്ന നിലയിൽ ശ്രദ്ദേയയായ എം ഹലീമ ബീവി )

1960 – എം ആർ ബാലകൃഷ്ണ വാര്യർ – (കേരളത്തിന്റെ ഭൂതകാലത്തെപ്പറ്റി ഗവേഷണം നടത്തിയവരിൽ പ്രമുഖനും പ്രബന്ധ മഞ്ജരി എന്നചരിത്ര പുസ്തകം രചിക്കുകയും ചെയ്ത എം ആര്‍ ബാലകൃഷ്ണ വാര്യർ )

1867 – അഗസ്റ്റേ ഡൊമിനിക്കേ ആംഗ്രെ – ( ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു വെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന അഗസ്റ്റേ ഡൊമിനിക് ആംഗ്രെ )

1898 – ലൂയിസ്‌ കാരൾ – ( ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് ,ത്രൂ ദ് ലുക്കിങ് ഗ്ലാസ് ,.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് , ദ് നഴ്സറി ആലിസ് തുടങ്ങിയ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന കഥകള്‍ രചിച്ച ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എന്ന ലൂയി കാരൾ )

2019 – ലെനിൻ രാജേന്ദ്രൻ – ( മലയാളത്തെ ക്ലാസ്‌ സിനിമകൾ എന്ന് വിളിക്കാവുന്ന കുറച്ച്‌ സിനിമകൾ സംവിധാനം ചെയ്ത ഒരു സംവിധായകൻ ആയിരുന്നു ലെനിൻ രാജേന്ദ്രൻ )

1977 – അനെയ്‌സ്‌ നിൻ – ( ദ് ഡയറി ഒഫ് അനെയ്സ് നിൻ എന്ന പേരിൽ പത്തുവാല്യങ്ങൾ പ്രസിദ്ധീകരിച്ച്, അനുവാചകരെ വളരെയേറെ ആകർഷിച്ച ഫ്രഞ്ച് സാഹിത്യകാരിയായിരുന്ന അനെയ്സ് നിൻ )

1978 – കുർട്ട്‌ ഗോഡൽ – ( ലോജിക്,സെറ്റ് തിയറി എന്നിവയ്ക്ക് ഗണിത ശാസ്ത്രത്തിൽ അടിസ്ഥാനമിട്ട യുക്തിചിന്തകനും ഗണിതശാസ്ത്രജ്ഞനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന കുർട്ട് ഗോഡൽ )

2012 – അർഫാ കരീം രൺധാവ – ( ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ച അർഫാ കരീം രണ്ധവ എന്ന പാകിസ്ഥാനി പെണ്‍കുട്ടി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ഉത്തരേന്ത്യയിൽ മാഘി സംക്രാന്തി_

⭕ _പൊങ്കൽ ആദ്യ ദിനം_

⭕ _മകര സംക്രാന്തി_

⭕ _തൈലാൻഡ്: ദേശീയ വന സംരക്ഷണ ദിനം_

⭕ _മദ്ധ്യകാല ക്രിസ്ത്യാനിറ്റി: കഴുതയുടെ ഉത്സവം_
_(ഉണ്ണിയേശുവിനേയും കൊണ്ട് മറിയയും ഔസേപ്പും കഴുതപ്പുറത്ത് ഈജിപ്റ്റിലേക്ക് പലായനം നടത്തിയ ഓർമ്മക്ക്)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.