കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ രക്ഷാകര്‍തൃത്വത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയര്‍പോര്‍ട്ടിലാണ് പരിപാടി.വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, എന്ജിന്, നാവിഗേഷന്‍ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. ‘വിഷന്‍ 2035’ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നു.സെമിനാറുകളും പ്രദര്‍ശനങ്ങളും മറ്റു വൈജ്ഞാനിക പരിപാടികളും എയര്‍ ഷോയിലുണ്ട്.
ഏരിയല്‍ ഷോയുടെ ആദ്യദിനം വി.െഎ.പികള്ക്കായും രണ്ടാം ദിവസം മന്ത്രിമാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കമ്ബനികള്‍ എന്നിവക്കായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മൂന്ന്, നാല് ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് ഷോ കാണാന്‍ അവസരം. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാന്, സിവില്‍ ഏവിയേഷന്‍ വകുപ്പ്, വാര്‍ത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി.50,000ത്തോളം ആളുകള്‍ ഇത്തവണ എയര്‍ ഷോ കാണാനെത്തുമെന്നാണ് കണക്കുകൂട്ടല്‍. 57 എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ 144 അന്താരാഷ്ട്ര, തദ്ദേശീയ സിവില്‍, മിലിട്ടറി ഏവിയേഷന്‍ കമ്ബനികള്‍ മേളയില്‍ പെങ്കടുക്കും. 2018 ജനുവരിയിലാണ് ഇതിന് മുമ്ബ് കുവൈത്ത് വ്യോമയാന പ്രദര്‍ശനം നടന്നത്.