പ്രഭാത ചിന്തകൾ 01-01-2020

0

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പുലരി വന്നെത്തി..ചിലർക്കിത്‌. കണക്കെടുപ്പിന്റെയും. ..പുതുവർഷ തീരുമാനങ്ങളുടെയും ദിനമാണ്‌…*_ 🔅 _*ജീവിതത്തെ ചിലർ പോരാട്ടമായി കാണുമ്പോൾ ചിലർ അതൊരു യാത്രയായി കാണുന്നു . ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും നാം ജീവിതത്തിന്റെ പുതിയ മൈൽ കുറ്റികൾ പിന്നിടുക കൂടിയാണ്‌*_ 🔅 _*പുതുവർഷം ആത്മശോധനക്കും പുനർസമർപ്പണത്തിനും ഉള്ള അവസരം കൂടി ആണ്‌.*_ 🔅 _*പുതിയ വർഷവും ജന്മദിനവും എല്ലാം ആഘോഷിക്കുമ്പോൾ നാം നമ്മുടെ അന്ത്യത്തിലേക്ക്‌ കൂടി ഒരു ചുവട്‌ മുന്നോട്ട്‌ വച്ചു എന്നും അർത്ഥം പറയാം. പിന്നിട്ടവ ഒന്നും നമുക്കായി ഇനി തിരിച്ചു വരില്ല. കഴിഞ്ഞ വർഷം നമുക്കൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമുക്ക്‌ ഒപ്പം ഇല്ല . അടുത്ത വർഷം ആരൊക്കെ ഉണ്ടാവും എന്നും നിശ്ചയമില്ല …*_ 🔅 _*ജീവിതയാത്ര ഒരു വിധത്തിൽ ക്ലേശകരം തന്നെയാണ്‌ . പ്രതീക്ഷകൾ ആണ്‌ അവയെ മുന്നോട്ടു നയിക്കുന്നത്‌..നല്ല പ്രതീക്ഷകളുമായി നമുക്ക്‌ മുന്നോട്ടു തന്നെ പോവാം .*_ _കാലമിനിയും ഉരുളും വിഷു വരും ,_ _വര്‍ഷം വരും തിരുവോണം വരും._ _പിന്നെയോരോ തളിരിനും പൂവരും കായ് വരും._ _അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം._ _കക്കാട്‌. (സഫലമീ യാത്ര )_ _*പുതുവൽസരാശംസകൾ*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.