പ്രെഭാദ വാർത്തകൾ

0

 

🔅 _*വിമർശനം വിമർശിക്കപ്പെടുന്നവനെ ശരിയായ വഴിയിലേക്ക്‌ തിരിച്ച്‌ വിടാൻ പലപ്പോഴും സഹായകമാവാറുണ്ട്‌. തന്നെ തന്നെ വീണ്ടും പുനർവിചിന്തനത്തിന്‌ വിധേയനാക്കാൻ വിമർശനം സഹായിക്കാറുണ്ട്‌*_

🔅 _*എന്നാൽ വിമർശിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്ന ചിലരുണ്ട്‌. ഇത്തരക്കാരുടെ വിമർശനം വീണു കിടക്കുന്നവനെ എഴുന്നേൽപ്പിക്കില്ല. ഒന്നിനെയും സ്വന്തമായ വഴിയിൽ വളരാൻ അനുവദിക്കുകയും ഇല്ല.*_

🔅 _*വിമർശനം സ്വന്തമാക്കിയവർക്ക്‌ ഒരു പൊതുഗുണം ഉണ്ടാകും. ,എന്തെന്നാൽ അവർ അധികം വിമർശിക്കപ്പെടാറില്ല. എന്തെങ്കിലും ചെയ്യുന്നവരെയല്ലെ ആർക്കെങ്കിലും വിമർശിക്കാൻ സാധിക്കൂ. ഫലം ഇല്ലാത്ത വൃക്ഷത്തിക്ക്‌ ആരാണ്‌ നോക്കുന്നത്‌.*_

🔅 _*ഒന്നും ചെയ്യാൻ അറിയാത്തവരുടെ തുറുപ്പു ചീട്ടാണ്‌ സ്ഥിരവിമർശനം.അവർക്ക്‌ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഏക മാർഗം അതാണ്‌.*_

🔅 _*ഒരാൾ സ്ഥിരമായി വിമർശിക്കപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ നിരന്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവയോരോന്നും ഫലം കാണുന്നുവെന്നും ആണ്‌ . ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരാളും സ്വന്തം സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കില്ല.*_

🔅 _*കല്ലേറുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ ഏറു കൊണ്ടു മരിക്കുകയേ ഉള്ളു. എന്നാൽ എറിഞ്ഞു വീഴ്ത്താത്ത വണ്ണം മുകളിൽ എത്തിയാൽ എറിയുന്നവർ അൽഭുതപ്പെടുകയും നിരാശരാകുകയും ചെയ്യും .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.