അമ്ബലപ്പുഴ പുഴ ,ആലങ്ങാട് സംഘങ്ങളാണ് പേട്ടതുള്ളുന്നത് ഉച്ചയ്ക്ക് 12 മണിക്ക് അമ്ബലപ്പുഴ സംഘത്തിന്റെയും മൂന്ന് മണിക്ക് ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളല്‍ നടക്കും. എരുമേലി വാവരു പള്ളിയില്‍ നിന്ന് ഇരു സംഘങ്ങളും പേട്ടതുള്ളി ധര്‍മ്മശാസ്ത ക്ഷേത്രത്തിലേക്ക് എത്തും.
ഞായറാഴ്ച രാവിലെ അയ്യപ്പന്റെ സ്വര്‍ണതിടമ്ബിനു മുന്നില്‍ പേട്ടപണം സമര്‍പ്പിച്ചാണ് അമ്ബലപ്പുഴ സംഘം പേട്ട തുള്ളലിന് തയാറെടുക്കുന്നത്. അമ്ബലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ പേട്ട ശാസ്താക്ഷേത്രത്തില്‍ എത്തുമ്ബോള്‍ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. ആലങ്ങാട് സംഘത്തിന്റെ ഗോളക ചാര്‍ത്തിയാണ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ദീപാരാധന നടക്കുക.
മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളല്‍. പാണനിലകളും വിവിധതരം ഛായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാര്‍ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തില്‍ തുണിയില്‍ പച്ചക്കറി കെട്ടി കമ്ബില്‍ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേര്‍ക്കാഴ്ചയാണ് പേട്ടതുള്ളല്‍.