അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( ജനനം 1924,സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്.
*ഭരണ രംഗത്ത്*
ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ആഗസ്റ്റി ഒന്നിനു ജനിച്ചു. മാതാവ് ആലുറഷീദ് കുടുംബാംഗം ഫഹദ ബിന്/ത് ആസി അൽ ശുറൈം ആയിരുന്നു. 1963ൽ അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്. 2007ൽ നവംബറിൽ അന്നത്തെ മാർപാപ്പ ബെനഡിക്ട് 16മനെ കണ്ടു, പോപ്പിനെ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയായി.
അമീർ ഖാലിദ് അബ്ദുല്ല രാജാവിന്റെ മൂത്തമകൻ. മറ്റ് മക്കൾ: മുത്ഇബ്, മിശ്അൽ,അബ്ദുൽ അസീസ്, തുർക്കി, ബദർ, നൂറ, ആലിയ, മറിയം, സഹാബ്, സഹർ, മഹ,ഹാല,ജവാഹിർ,അനൂദ്,സൗദ്. 2015 ജനുവരി 23 ന് മരണപ്പെട്ടു