ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി

0

 തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോലി ഈ ബഹുമതി നേടുന്നത്. ഡഫ് ആന്‍ഡ് ഫെല്‍പ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, കോലിയുടെ ബ്രാന്‍ഡ് മൂല്യം 39 ശതമാനം ഉയര്‍ന്ന് 237.5 മില്യണ്‍ ഡോളറിലെത്തി (1691 കോടിയോളം രൂപ).

പരസ്യത്തില്‍ നിന്നുള്ള വരുമാനവും മറ്റും കണക്കാക്കിയാണ് ബ്രാന്‍ഡ് മൂല്യം നിശ്ചയിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി ഒന്‍പതാം സ്ഥാനത്തും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15-ാം സ്ഥാനത്തും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20-ാം സ്ഥാനത്തുമുണ്ട്. രണ്ടാം സ്ഥാനക്കാരനെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്ത് -104.5 മില്യണ്‍ ഡോളര്‍ (744 കോടിയോളം രൂപ). ബോളിവുഡ് ദമ്ബതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് മൂന്നാം സ്ഥാനത്ത് -93.5 മില്യണ്‍ ഡോളര്‍ (666 കോടിയോളം രൂപ).

You might also like
Leave A Reply

Your email address will not be published.