ഇന്നത്തെ പാചകം 🍳മാങ്ങാപ്പോള

0

 

_ഇന്ന് മാങ്ങകൊണ്ടുള്ള ഒരു പലഹാരമായാലോ?_
_സ്വാദേറിയതും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ മാങ്ങാപ്പോള._

_ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പത്തില് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ നിരവധി തവണ നിങ്ങൾക്ക്‌ പരീക്ഷിച്ച് നോക്കാം._

_______________________________

_*ആവശ്യമുള്ള സാധനങ്ങൾ*_

______________________________

മാങ്ങയുടെ പൾപ്പ്‌ -ഒരു കപ്പ്_

_അരിപ്പൊടി- അരക്കപ്പ്_

_മുട്ട- മൂന്ന്_

_ബേക്കിംഗ് സോഡ- ഒരു നുള്ള്_

_പഞ്ചസാര- കാൽ കപ്പ്‌_

_വനില എസ്സന്സ്- കാല് ടീസ്പൂൺ_

_നെയ്യ്- രണ്ട് ടീസ്പൂൺ_

_ഉപ്പ്- ഒരു നുള്ള്_

________________________________

_*തയ്യാറാക്കുന്ന വിധം*_

_______________________________

_ഒരു പാത്രം എടുത്ത് അതിലേക്ക് മുട്ട നല്ലതു പോലെ പതപ്പിച്ച് ഒഴിയ്ക്കുക._

_മുട്ട നല്ലതു പോലെ പതപ്പിച്ച് കഴിഞ്ഞാല് അതിലേക്ക് പഞ്ചസാര ചേര്ക്കാം. പിന്നീട് മാങ്ങാ പൾപ്പ്‌ ചേർത്ത്‌ നല്ലതു പോലെ നൂൽപരുവത്തിൽ ആക്കാം ._

_അരിപ്പൊടി, ബേക്കിംഗ് സോഡ, വനില എസന്സ്, ഉപ്പ് എന്നിവ ചേർത്ത്‌ സ്പൂൺ ഉപയോഗിച്ച് നല്ലതു പോലെ ഇളക്കാം._
_ഒരു നോണ് സ്റ്റിക് പാനില് അല്പം നെയ് ഒഴിച്ച് ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം ഒഴിയ്ക്കാം. 10 മിനിട്ട് ചെറിയ തീയില് വേവിയ്ക്കാം. ഇത് വെന്തോ എന്നറിയാന് ഒരു ടൂത്ത് പിക്ക് എടുത്ത് കുത്തി നോക്കാം._
_ടൂത്ത് പിക്കില് ഒട്ടിപ്പിടിയ്ക്കുന്നില്ലെങ്കില് വെന്തുവെന്ന് മനസ്സിലാക്കാം._
_പത്ത് മിനിട്ടിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാങ്ങാ പോള മാറ്റി തണുക്കാനായി വെക്കാം._

+——-+——-+——+——-+——-+——-+

You might also like

Leave A Reply

Your email address will not be published.