➡ _*ചരിത്രസംഭവങ്ങൾ*_
“`1495 – ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ് നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.
1855 – പെൽസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
1876 – ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
1923 – അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സംവിധാനം ആരംഭിച്ചു
1997 – സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു.
2014 – ഉക്രെയ്നിന്റെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോമൈഡൻ വിപ്ലവത്തിന്റെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റിക്കൊണ്ട് ഉക്രൈനിലെ വെർക്കോവ്ന റഡയെ 328-0 വോട്ടിന് കീഴടക്കി.
2015 – പദ്മ നദിയിൽ 100 യാത്രക്കാർ കയറിയ ഒരു ഫെറി മുങ്ങി 70 പേർ മരിച്ചു.“`
➡ _*ജന്മദിനങ്ങൾ*_
“`1966 – ബാബു ആന്റണി – ( മലയാളത്തിലെ പ്രമുഖ നടൻ. . )
1880 – ടി രാമലിംഗം പിള്ള – ( മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 76-ആം വയസ്സിൽ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും,മലയാള ശൈലീ നിഘണ്ടുവും രചിച്ച പണ്ഡിതൻ ടി. രാമലിംഗംപിള്ള )
1946 – കെ പി ബ്രഹ്മാനന്ദൻ – ( കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രഒ ആലപിച്ചെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ പാടി ശ്രദ്ധേയനായ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ )
1922 – കെ സുരേന്ദ്രൻ – ( സിനിമാനിരൂപണം, സാമൂഹിക വിമര്‍ശനം. നോവല്‍, നാടകം, തര്‍ജ്ജമ, ജീവചരിത്രം, ആത്മകഥ എന്നീ മേഖലകളിൽ സാനിദ്ധ്യം തെളിയിച്ച കെ സുരേന്ദ്രൻ )
1920 – കെ സി അബ്ദുള്ള മൗലവി – ( ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്, മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഇസ്‌ലാമിക പണ്ഡിതന്‍ കെ.സി. അബ്ദുല്ല മൗലവി )
1905 – ഒ ടി ശാരദ കൃഷ്ണൻ – ( ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചകോൺഗ്രസ് നേതാവും വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്തി യു.മായിരുന്ന ഒ.ടി. ശാരദ കൃഷ്ണൻ )
1884 – ബി കല്യാണി അമ്മ – ( അദ്ധ്യാപികയും സാഹിത്യകാരിയും സ്വദേശാഭിമാനിയുടെ ഭാര്യയും ആയിരുന്ന ബി കല്യാണി അമ്മ )
1898 – കാരൂർ നീലകണ്ഠ പിള്ള – ( സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെസ്ഥാപക സെക്രട്ടറിയും,അദ്ധ്യാപകനും പ്രശസ്തനായ ചെറുകഥാകൃത്തും ആയിരുന്ന കാരൂർ എന്ന കാരൂർ നീലകണ്ഠപ്പിള്ള )
1962 – സ്റ്റീവ് ഇർവ്വിംഗ് – ( ഡിസ്കവറി നെറ്റ്‌വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ,ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത . ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ )
1857 – ബേഡൻ പവ്വൽ – ( റോ:യൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിക്കുകയും, ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ.,കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെടുകയും സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക ചീഫ് സ്‍കൗട്ടും ആയ ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്ന റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ )
1922 – എസ് എച്ച് റാസ – (ലോകപ്രശസ്തനായ ഇന്ത്യൻ ചിത്രകാരൻ )
1732 – ജോർജ് വാഷിംഗ്ടൺ – ( അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്റും, അമേരിക്കൻ
സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപനും ആയിരുന്ന ജോർജ്
വാഷിംഗ്‌ടൺ )
1930 – പി എം ഭാർഗവ – ( ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനും എഴുത്തുകാരനും ഭരണകർത്താവും ആണ് പി.എം. ഭാർഗവ എന്നറിയപ്പെടുന്ന പുഷ്പ മിത്ര ഭാർഗവ )
1705 – പീറ്റർ ആർത്തേഡിയസ് – ( മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് )“`
➡ _*ചരമവാർഷികങ്ങൾ*_
“`1948 – പുളിമാന പരമേശ്വരൻ പിള്ള – ( നാടകകൃത്ത്, അഭിനേതാവ്, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടുകയും മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന ‘സമത്വവാദി’ രചിക്കുകയും ചെയ്ത പുളിമാന പരമേശ്വരൻപിളള )
1985 – പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി – ( തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്ന
ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി )
1987 – കെ കൊച്ചുകുട്ടൻ – ( ഒന്നും രണ്ടും കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന കെ. കൊച്ചുകുട്ടൻ )
2005 – ഇടക്കൊച്ചി പ്രഭാകരൻ – ( പ്രസിദ്ധ കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ )
2011 – എം എ ജോൺ – ( കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ എം.എ ജോൺ )
1556 – ഹുമയൂൺ – ( ബാബറിന്റെ മൂത്തപുത്രനും ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കുകയും മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാകുകയും ചെയ്ത ഹുമായൂൺ )
1944 – കസ്തൂർബ ഗാന്ധി – ( പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്ന കസ്തൂർബാ ഗാന്ധി )
1958 – മൗലാന ആസാദ് അബുൽ കലാം ആസാദ് – ( വിഭജത്തെ ഏതിർത്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും, തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവും ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവും മായിരുന്നു മൗലാനാ ആസാദ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് )
1815 – ടെന്നന്റ് സ്മിത്ത്‌സൺ – ( ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ടെന്നന്റ് സ്മിത്ത്സൺ )
2012 – റെമി ഒക്ലിക് – ( സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റായിരുന്ന റെമി ഒക്ലിക് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക ചിന്താ ദിനം_
⭕ _സ്കൗട്ട് ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴