➡ _*ചരിത്രസംഭവങ്ങൾ*_
“`2015 – ഫെബ്രുവരി 23 ന് ആലപ്പുഴയിൽ നടന്ന സി പി എം 21 ആം സംസ്ഥാന സമ്മേളനം കൊടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി.തിരഞ്ഞെടുത്തു.
1988 – രാം ദുലാരി സിൻഹ കേരള ഗവർണ്ണർ ആയി അധികാരം ഏറ്റു
1994 – ദേവികുളം റേഡിയൊ നിലയം പ്രവർത്തനം തുടങ്ങി
1455 – ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.
1660 – ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി.
1847 – മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം – ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.
1903 – ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.
1904 – പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന് അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
1917 – റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.
1918 – കൈസറുടെ ജർമ്മൻ സേനക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
1919 – ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.
1934 – ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.
1941 – ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.
1947 – ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.
1955 – ദക്ഷിണപൂർവേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ (സീറ്റോ) ആദ്യ സമ്മേളനം.
1958 – അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.
1966 – സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.
1975 – ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
1991 – തായ്‌ലന്റിൽ ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോംപോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻഹവാനിനെ അധികാരഭ്രഷ്ടനഅക്കി.
1997 – റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപ്പിടുത്തം സംഭവിച്ചു.
1999 – ഓസ്ട്രിയൻ ഗ്രാമമായ ഗാൽറ്റർ ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.
2007 – ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു.
2017 – ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു“`
➡ _*ജന്മദിനങ്ങൾ*_
“`1952 – ശശികുമാർ – ( ചലചിത്രകാരൻ, അഭിനേതാവ് എന്ന നിലയിലും, ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനും, ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാനും ആയ ശശികുമാർ )
1981 – സ്റ്റീഫൻ ദേവസ്സി – ( യമഹ ഇൻസ്ട്രുമെന്റ് കമ്പനി ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകിയ മലയാള ടെലിവിഷൻ ചാനലുകളിലൂടെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസ്സി )
1982 – അന്ന ചാപ്‌മാൻ – ( റഷ്യൻ ഫെഡറേഷന്റെഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായി ഇല്ലീഗൽസ് പ്രോഗ്രാം എന്ന ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിനു മറ്റ് ഒൻപത് കൂട്ടാളികൾക്കൊപ്പം 2010 ജൂൺ 27നു അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും 2010 ജൂലൈയിൽ റഷ്യയും അമേരിക്കയും തമ്മിൽ തടവിലുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള തീരുമാനത്തിലൂടെ തിരികെ റഷ്യയിലെത്തിച്ചേർന്ന ഒരു റഷ്യൻ ഹാക്കറും ചാരവനിതയുമായ അന്ന ചാപ്‌മാൻ )
1906 – ഇ എം കോവൂർ – ( നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രമുഖനായ സാഹിത്യകാരൻ കെ മാത്യു ഐപ്പ് എന്ന ഇ.എം. കോവൂർ )
1920 – പമ്മൻ – ( ലൈംഗികതയുടെ അതിപ്രസരം കാരണം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുള്ള ഭ്രാന്ത്അടിമകൾ, ചട്ടക്കാരി,അമ്മിണി അമ്മാവൻ, മിസ്സി,തമ്പുരാട്ടി,വികൃതികൾ കുസൃതികൾ, നെരിപ്പോട്, ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മൻ )
1922 – ജെ ഡി തോട്ടാൻ – ( കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹ സമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് അഞ്ച് ദശകക്കാലം സിനിമാരംഗത്തു പ്രവർത്തിച്ച സംവിധായകനും നിർമ്മിതാവും ആയിരുന്ന ജോസ് എന്ന ജെ ഡി തോട്ടാൻ )
1884 – കാസിമർ ഫങ്ക് – ( ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുക്കുകയും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിക്കുകയും ചെയ്ത പോളിഷ് ജൈവരസ തന്ത്രജ്ഞനായിരിന്ന കാസിമർ ഫങ്ക് )
1928 – മൈക്കിൾ ടിങ്‌ൿഹാം – ( അതിചാലകത (സൂപ്പർ കണ്ടക്റ്റിവിറ്റി ) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാം )
1954 – ഡോ രജനി തിരണഗാമ – ( എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ വെടിവെച്ചു കൊന്ന ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്ന ഡോക്ടർ.രജിനി തിരണഗാമ )
( ടി ഡി രാമകൃഷ്ണന്റെ പ്രശസ്ത നോവൽ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി “യിൽ സുഗന്ധി എന്ന സങ്കൽപ്പ കഥാപാത്രവും, ചരിത്ര കഥാപാത്രമായ ദേവ നായകിയും, ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രി രജനിയെയും കഥാപാത്ര മാക്കിയിട്ടുണ്ട് )“`
➡ _*ചരമവാർഷികങ്ങൾ*_
“`2004 – സിക്കന്തർ ഭക്ത് – ( കോൺഗ്രസ്, ജനതാ പാർട്ടി, ബി ജെ പി തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചു. കേന്ദ്ര മന്ത്രിയായി. പത്മവിഭൂഷൻ നേടി, കേരള ഗവർണ്ണർ ആയിരിക്കെ മരണപ്പെട്ട സിക്കന്തർ ഭക്ത് )
2000 – കെ ബാലകൃഷ്ണകുറുപ്പ് – ( തന്ത്രവിദ്യയിലൂടെ ആത്മ സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്ന ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങള്‍, കാവ്യശില്‍പ്പത്തിന്‍റെ മനഃശാസ്ത്രം, വാത്സ്യായായന കാമസൂത്രം(വ്യാഖ്യാനം) തുടങ്ങിയ കൃതികള്‍ എഴുതിയ പ്രഗല്‍ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും സംസ്‌കാര പഠിതാവുമായിരുന്ന പരേതനായ കുനിയേടത്ത് ബാലകൃഷ്‌ണകുറുപ്പ് എന്ന കെ ബാലകൃഷ്ണ കുറുപ്പ് )
2006 – എം കൃഷ്ണൻ നായർ – ( 36 വർഷത്തോളം തുടർച്ചയായി (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം എഴുതിയ മലയാള സാഹിത്യ. നിരുപകൻ എം കൃഷ്ണൻ നായർ )
1969 – മധുബാല – ( മുഗൾ എ ആസം എന്ന സിനിമയിൽ അനാർക്കലി അടക്കം പല അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിനടി മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി എന്ന മധുബാല )
1603 – ഫ്രാൻസ്വാ വീറ്റ – ( ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ഫ്രാൻസ്വാ വീറ്റ )
1821 – ജോൺ കീറ്റ്‌സ് – ( തന്റെ 25 വർഷത്തെ ഹൃസ്വമായ ജീവിതകാലത്ത് മുന്നു വർഷം മാത്രം കവിതകൾ പ്രസിദ്ധപ്പെടുത്തി ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്ന ജോൺ കീറ്റ്സ്)“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _അമേരിക്ക: ദേശീയ ബനാന ബ്രഡ് ഡേ_
⭕ _ബ്രൂണി: ദേശീയ ദിനം_
_”റെഡ് ആർമി ഡെ” പുരുഷ ദിനം എന്നും വിളിക്കാറുണ്ട്._
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴