➡ _*ചരിത്രസംഭവങ്ങൾ*_
“`1387 – നേപ്പിൾസിലേയും ഹംഗറിയിലേയും ചാൾസ് മൂന്നാമൻ രാജാവ് ബുഡായിൽ വച്ച് വധിക്കപ്പെട്ടു.
1962 – മൂന്നാം ലോകസഭ ഇലക്ഷൻ കേരളത്തിൽ നടന്നു
1971 – കേരള കാർഷിക സർവ്വകലാശല നിലവിൽ വന്നു
1582 – ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഗ്രിഗോറിയൻ കാലഗണനാരീതി പ്രഖ്യാപിച്ചു.
1739 – കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
1826 – ഒന്നാം ബർമ്മീസ് യുദ്ധത്തിന് അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.
1839 – സ്റ്റീം ഷവലിനുള്ള പേറ്റന്റ് വില്യം ഓട്ടിസ് നേടി.
1848 – ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.
1868 – ആൻഡ്രൂ ജോൺസൺ, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
1914 – 2345 മീറ്റർ നീളമുള്ള രാമേശ്വരം പാമ്പൻ പാലം ഉൽഘാടനം ചെയ്യപ്പെട്ടു
1875 – ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.
1881 – ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.
1918 – എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1920 – നാസി പാർട്ടി രൂപീകൃതമായി.
1938 – നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
1945 – ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.
1976 – ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.
1989 – ദ് സാത്താനിക് വെർസെസ് എന്ന് കൃതിയുടെ കർത്താവ് സൽമാൻ റുഷ്ദിയെ വധിക്കുന്നവർക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കൻ ഡോളർ ഇനാം പ്രഖ്യാപിച്ചു.“`
➡ _*ജന്മദിനങ്ങൾ*_
“`1950 – കെ അച്യുതൻ – ( പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നയമ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺസ്സ് നേതാവ് കെ. അച്യുതൻ )
1942 – ഗായത്രി ചക്രവർത്തി സ്പിവക് – ( പോസ്റ്റ്കൊളോണിയലിസത്തിന്റെ അടിസ്ഥാന ഉറവിടമായി കണക്കാക്കുന്ന “കീഴാളപക്ഷത്തിനു സംസാരിക്കാമോ ?” എന്ന ലേഖനത്തിലൂടെയും ഴാക്ക് ദെറിദയുടെ “ഓഫ് ഗ്രാമ്മറ്റോളജി” എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയിലൂടെയും അറിയപ്പെടുന്ന ഇന്ത്യക്കാരിയായ സാഹിത്യവിമർശകയും സൈദ്ധാന്തികയുമായ ഗായത്രി ചക്രവർത്തി സ്പിവക് )
1990 – റിച്ചാ പനായ് – ( മോഡലും മലയാള തെലുങ്ക് ചിത്രങ്ങളിലെ അഭിനേത്രിയുമായ റിച്ചാ പനായ് )
1972 – പൂജ ഭട്ട് – (സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും നടിയും, സംവിധായകയും, നിർമ്മാതാവുമായ പൂജ ഭട്ട് )
1859 – മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള – ( ‘ ശ്രീയേശുവിജയം എന്ന മഹാകാവ്യമെഴുതിയ ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള)
1924 – തലത് മഹമൂദ് – ( ദ്വീപ് എന്ന മലയാള ചിത്രത്തിനു വേണ്ടി ‘..കടലേ നീല കടലേ…’ എന്ന ഗാനം മലയാളത്തിൽ ആലപിച്ച ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ,നടൻ, ഗസൽഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ തലത് മഹ്മൂദ് )
1948 – ജെ ജെയലിത ജയറാം – ( രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ അഭിനേത്രിയും, എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയും പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ വിളിക്കാറുള്ള ജെ.ജയലളിത ജയറാം )
1788 – ജഹാൻ ക്രിസ്ത്യൻ ഡാൽ – ( പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തുകയും നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ )
1963 – സഞ്ജയ് ലീല ബൻസാലി – ( പത്മാവത്, സാവരിയ , ഗുസാരിഷ്, മേരി കോം, ബ്ലാക്ക്, ദേവദാസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സഞ്ജയ് ലീല ബൻസാലി )
1955 – സ്റ്റീവ് ജോബ്സ് – ( പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായിരുന്ന സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് )
1304 – അബു അബ്ദുള്ള മുഹമ്മദ് ഇബ്നു ബത്തൂത്ത – ( മൊറോക്കോയിൽ ജനിച്ച നിയമപണ്ഡിതൻ , ന്യായാധിപൻ, ലോകസഞ്ചാരി )“`
➡ _*ചരമവാർഷികങ്ങൾ*_
“`2018 – ശ്രീദേവി – ( ഹിന്ദി, തമിഴ്, മലയാളം, തെലുഗു തുടങ്ങി നിരവധി ഭാഷകളിൽ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപാർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ശ്രീദേവി. )
2013 – കെ വി ദേവ് – ( ശ്രീ ലളിതാസഹസ്രനാമ‘ത്തിന് ഏറ്റവും പുതിയ വ്യാഖ്യാനമുൾപ്പെടെ പതിനെട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും സംസ്‌കൃത ഭാഷയുടെ ഉയര്‍ച്ചയ്ക്കും ഭാരത സംസ്‌കൃതിയുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത മഹാപണ്ഡിതനും ആധ്യാത്മികതയും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് വെളിവാക്കിത്തരുന്ന കൃതികളും അവയിലെ വീക്ഷണങ്ങളും രചിച്ച പ്രൊഫ. കെ.വി. ദേവ് )
1986 – രുൿമിണി ദേവി അരുണ്ഡേൽ – ( പത്മഭൂഷൺ,ദേശികോത്തമ, പ്രാണിമിത്ര തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതി പത്രങ്ങളും ലഭിച്ചിട്ടുള്ള നൃത്ത വിദഗ്ദ്ധയും സംഗീതവിദുഷിയുമായ രുക്മിണിദേവി അരുണ്ഡേൽ )
2011 – അനന്ത പൈ – ( വിദ്യാഭ്യാസ വിദഗ്ദ്ധനും, അമർചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമായിരുന്ന അനന്ത് പൈ )
2014 – പ്രകാശ് കർമാകർ – ( തെരുവു ചിത്രപ്രദർശനങ്ങളിലൂടെ ബംഗാളിലെ കലാലോകത്ത് ശ്രദ്ധേയനായ ബംഗാളി ചിത്രകാരനായിരുന്ന പ്രകാശ് കർമാകർ )
1810 – ഹെൻറി കാവൻഡിഷ് – (കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ്ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെസാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന ഹെൻറി കാവൻഡിഷ് )
2001 – ഇൻഫർമേഷൻ തിയറിയുടെ ഉപജ്ഞാതാവായ ക്ലോഡ് ഷാനൺ“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _കേരള റവന്യു ദിനം_
⭕ _ദേശീയ എക്സൈസ് ദിനം_
⭕ _ഇ എസ് ഐ ദിനം_
⭕ _മെക്സിക്കൊ: പതാക ദിനം_
⭕ _ഇസ്റ്റോണിയ: സ്വാതന്ത്ര്യ ദിനം_
_തൈലാൻഡ്: ദേശീയ ആർട്ടിസ്റ്റ് ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴