➡ _*ചരിത്രസംഭവങ്ങൾ*
“`1594 – ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
1977 – ചങ്ങൻപുഴ സ്മാരക. കലാന്ദ്രം ( ഇടപ്പള്ളി) തുടക്കം
1700 – ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
1884 – ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
1900 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി
2010 – ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
1900 – ബ്രിട്ടീഷ് ലേബർ പാർട്ടി നിലവിൽ വന്നു
1991 – ഗൾഫ് യുദ്ധം ; കുവൈറ്റ് വിമോചിപ്പിക്കപ്പെട്ടതായി യു എസ് പ്രസിഡണ്ട് ബുഷ് പ്രഖ്യാപിച്ചു
2002 – ഗോധ്രയിൽ കലാപത്തിന് കാരണമായ ട്രെയിൻ തീവയ്പ് നടന്നു.
2010 – ചിലിയിൽ ഭൂകമ്പം , അഞ്ചൂറോളം പേർ കൊല്ലപ്ലെട്ടു
2013 – സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.“`
➡ _*ജനനം*_
“`1964 – മറൈസ് ഇറാസ്മർ – (ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ മറൈസ് ഇറാസ്മസ് )
1957 – കിഷോർ – ( അഗ്നിമീളെ പുരോഹിതം എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം തന്നിട്ട് ജീവിതം സ്വയം അവസാനിപ്പിച്ച് പോയ കിഷോർ )
1918 – ഫോർത്തുനാത്തൂസ് താൻ ഹോയ്സറയെയു – ( ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്ന ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെ )
1847 – ഡെയിം എല്ലെൻ ടെറി – ( 75-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസ് ,ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡ്, ബർണാഡ്ഷായുടെ ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു പ്രശസ്തയായ ഡെയിം എല്ലൻ ടെറി എന്ന ഇംഗ്ലീഷ് നാടക നടി )
1932 – എലിസബത്ത് ടെയിലർ – ( രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടുകയും എഴില്‍ പരം കല്യാണങ്ങള്‍ കഴിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്ര നടി എലിസബത്ത് ടൈലർ )
1943 – ബി എസ് യെദിയൂരപ്പ – ( ബി ജെ പി നേതാവും കർണ്ണാടക മുഖ്യമന്ത്രിയും ആയ ബി എസ് യെദിയൂരപ്പ )
1912 – വിഷ്ണു വാമൻ ഷിർവ്വാദകർ – ( ജ്ഞാനപീഠപുരസ്കാരം നേടിയ മറാത്തി സാഹിത്യകാരൻ വിഷ് ണു വാമർ ഷിർവ്വാദ്കർ )
1968 – ഏർണ്ണസ്റ്റ് സ്റ്റെയിൻബെക് – ( അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനും നോബൾ സമ്മാന ജേതാവും, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന , മൂഷികരും മനുഷ്യരും(ഓഫ് മ്മൈ’സ് ആന്റ് മാൻ ) ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ഗ്ഗ്രേപ്പ്ശ് ഓഫ് വ്രാത്ത് ) തുടങ്ങിയ കൃതികൾ രചിച്ച ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് )“`
➡ _*മരണം*_
“`2016 – രാജേഷ് പിള്ള – ( ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ട്രാഫിക്ക് എന്ന സിനിമയടക്കം നാലു സിനിമ സംവിധാനം ചെയ്ത യുവ സംവിധായകനും നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) ബാധിച്ച് അകാലത്തിൽ മരിക്കുകയുഒ ചെയ്ത രാജേഷ് പിള്ള )
1966 – പൊന്നറ ശ്രീധരൻ – ( തിരുവിതാംകൂർ നിയമസഭ , തിരു കൊച്ചി നിയമസഭ. , കേരള നിയമസഭ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. തിരുവനന്തപുരം. മുൻ മേയറും സ്വാതന്ത്ര സമര സേനാനിയും ആയിരുന്ന പൊന്നറ ശ്രീധരൻ )
1956 – ജി വി മാവ്‌ലങ്കാർ – ( ബോംബെ നിയമസഭാ സ്പീക്കർ(1946 – 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ എന്നി പദങ്ങള്‍ അലങ്കരിച്ച സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്ന ഗണേഷ് വാസുദേവ് മാവ്‌ലങ്കാരിനെയും ( ജി വി മാവ്‌ലങ്കാർ )
2005 – പുകഴേന്തി – ( ഗോപുരമുകളിൽ വാസന്തചന്ദ്രൻ , മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു, അപാരസുന്ദര നീലാകാശം തുടങ്ങി നിരവധി മലയാളം , തമിഴ്, തെലുഗ്. ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം പകർന്ന കെ വേലപ്പൻ നായർ എന്ന പുകഴേന്തി )
2017 – പി ശിവശങ്കർ – ( ആന്ധ്ര സ്വദേശിയും മുൻ കേരള ഗവർണ്ണറും ആയ പി ശിവശങ്കർ)
1931 – ചന്ദ്രശേഖർ ആസാദ് – ( ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് )
2010 – നാനാജി ദേശ്‌മുഖ് – ( സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണസർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും,രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്ന നാനാജി ദേശ് മുഖ് )
1712 – ബഹദൂർ ഷാ ഒന്നാമൻ – ( മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളുംഅഞ്ചു വർഷത്തോളം മുഗള്‍ സാമ്രാജ്യം ഭരിക്കുകയും ചെയ്ത കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. എന്ന ബഹാദുർ ഷാ ഒന്നാമൻ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _അനോസ്മിയ അവയർനെസ്സ് ഡെ_
⭕ _ലോക എൻ ജി ഒ ദിനം_
⭕ _മറാത്തി ഭാഷ ദിനo_
⭕ _International polar bear day_ ( _ധ്രുവക്കേടി ദിനം_ )
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴