➡ ചരിത്രസംഭവങ്ങൾ
“`1613 – മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
1795 – അമേരിക്കൻ ഭരണഘടനയുടെ 11-ആം ഭേദഗതി റജിസ്റ്റർ ചെയ്തു.
1962 – അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
1971 – സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1971 – ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
1991 – ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ–ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
1992 – യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
1999 – പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.
2014 – ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഹപ്പിസ്ബർഗിലെ കാൽപ്പാടുകൾ 800,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും പഴക്കമുള്ള ഹോമിനിഡ് കാൽപാടുകൾ ആണെന്ന് ശാസ്ത്രജ്ഞർ പ്രസ്‌താവിച്ചു.
2016 – വടക്കൻ കൊറിയ യു.എൻ ഉടമ്പടികൾ ലംഘിച്ചുകൊണ്ട് ക്വാംഗ്മ്യോങ്സോങ്-4 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു“`
_➡ *ജനനം*_
“`1938 – എസ് രാമചന്ദ്രൻ പിള്ള ,- ( ഡൽഹി കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം നടത്തുന്ന സി.പി.ഐ.(എം.)പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻ പിള്ള )
1956 – കെ എസ് രാധാകൃഷ്ണൻ – ( ലണ്ടനിലെ ഇന്ത്യാ ഹൗസിലുൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിലും സ്വദേശത്തും ശില്പങ്ങൾ സ്ഥാപിക്കുകയും, നിരവധി പ്രദർശനങ്ങളും നടത്തിയിട്ടുള്ള പ്രശസ്ഥ ശിൽപ്പി കെ.എസ്. രാധാ കൃഷ്ണൻ )
1941 – സിസിലി ലാമ്പാർഡ് – (പ്രമാണങ്ങൾ തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന മാർക്കപ്പ് ഭാഷാ സങ്കേതമായ ലാടെക്ക് വികസിപ്പിച്ച പ്രശസ്തനായ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലിസിലി ലാമ്പോർട്ട് )
1883 – കെ വി സൈമൺ – ( പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്ന . കെ.വി സൈമൺ )
1920 – എ എ റഹിം – ( മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എ.ഐ.സി.സി. അംഗം,കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ടി.കെ.എം. കോളേജ് ഡയറക്ടർബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അബൂബക്കർ അബ്ദുൽ റഹീം എന്ന എ.എ. റഹീം )
1948 – പ്രകാശ് കാരാട്ട് – ( സി പി എം പോളിറ്റ് ബ്യൂറൊ അംഗം. മുൻ സി പി എം ജനറൽ സെക്രട്ടറി ആയിരുന്നു )
1931 – സി വി ശ്രീരാമൻ – ( അനായാസേന മരണം, റെയിൽവേ പാളങ്ങൾ, എന്നി പ്രശസ്തമായ കഥകള്‍ എഴുതിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാമൻ )
1877 – ജി എച്ച് ഹാർഡി – ( കേംബ്രിഡ്‌ജിലെ. അധ്യാപകനും ഗണിത ശാസ്ത്രകാരനും ഇന്ത്യൻ ഗണിത ശാസ്ത്രഞ്ജൻ. ശ്രീനിവാസ രാമാനുജന്റെ കണ്ടുപിടുത്തങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത ജി എച്ച് ഹാർഡി )
1478 – സർ തോമസ് മൂർ – ( ഹെൻറി എട്ടാമന്റെ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിക്കുകയും ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുകയും, യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവും, ഇംഗ്ലണ്ടിലെ
പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനും, രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമായിരുന്ന സർ തോമസ് മൂർ )
1812 – ചാൾസ് ഡിക്കൻസ് – ( പിക്വിക് പേപ്പേഴ്സ് , ഒളിവർ ട്വിസ്റ്റ്, നിക്കോലാസ് നിക്കിൾബി , എ ക്രിസ്മസ് കരോൾ, ഡേവിഡ് കോപ്പർഫീൽഡ് , ബ്ലീക് ഹൗസ് , ഹാർഡ് റ്റൈംസ്,എ റ്റെയിൽ ഒഫ് ടു സിറ്റീസ് , ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് തുടങ്ങിയ കൃതികള്‍ രചിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്ന ചാൾസ് ജോൺ ഹഫാം ഡിക്കൻസ് എന്ന ചാൾസ് ഡിക്കൻസ് )“`
_➡ *മരണം*_
“`1984 – ഇ കെ ജാനകി അമ്മാൾ – ( ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,ഡി.ശ്ക് പി.എഛ്.ഡിയുടെ പഴയ പേര്)) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളും ,പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടുകയും ചെയ്ത സസ്യശാസ്ത്രജ്ഞയായിരുന്ന ഇടവലത്ത് കക്കാട്ടു ജാനകിയമ്മ എന്ന ഇ.കെ. ജാനകി അമ്മാൾ )
2009 – കുമരകം ശങ്കുണ്ണി മെനോൻ – ( പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി എന്നിങ്ങനെ ബഹുമുഖ പ്രതിഭയുടെ ഉടമസ്ഥന്‍ കുമരകം ശങ്കുണ്ണിമേനോൻ )
1942 – സചീന്ദ്രനാഥ് സന്യാൽ – ( ഒരു ഇന്ത്യൻ വിപ്ലവകാരിയും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപകനുമായിരുന്നു. (1928-നു ശേഷം എച്ച്ആർഎ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ ആയി രൂപീകരിച്ചു.) ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി സായുധപ്രതിരോധ നടപടികൾ കൈക്കൊണ്ടു അദ്ദേഹം. )
2014 – എരുമേലി പരമേശ്വര പിള്ള – ( പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുംസാഹിത്യചരിത്രകാരനും പുരോഗമനപ്രസ്ഥാന നേതാവും സംഘാടകനുംസാംസ്ക്കാരികസഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻപിള്ള )
2014 – ഇടയത്ത് ജാനകി ശേഖർ -/ ( കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വൈശിഷ്ട്യവും സവിശേഷതകളും ആർന്ന അനന്യസാധാരണമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്ന എന്‍ സി ശേഖരിന്റെ പത്നി ഇടയത്ത് ജാനകി ശേഖർ )
1878 – ഒൻപതാം പിയൂസ് മാർപ്പാപ്പ – ( കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മാർപ്പാപ്പയായിരുന്ന ജിയോവാന്നി മരിയ മസ്തായ്-ഫെറേത്തി എന്ന ഒൻപതാം പീയൂസ് മാർപ്പാപ്പ )“`
_➡ *മറ്റു പ്രത്യേകതകൾ*_
⭕ _ഗ്രേനഡ: സ്വാതന്ത്ര്യ ദിനം_
⭕ _അമേരിക്ക: കറുത്ത വർഗ്ഗക്കാരുടെ എയിഡ്‌സ് ബോധവൽക്കരണ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴