➡ _*ചരിത്രസംഭവങ്ങൾ*_
“`1930 – റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
1936 – സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
1947 – കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
1978 – ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
1985 – ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.
2013 – പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.“`
➡ *ജനനം*
“`1916 – ഞരളത്ത് രാമപൊതുവാൾ – ( ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം ആവിഷ്കരിച്ച പ്രശസ്തനായ അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാൾ )
1958 – സി ശരത്‌ചന്ദ്രൻ – ( കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്ന സി. ശരത്ചന്ദ്രൻ )
1991 – .മായങ്ക് അഗർവാൾ – ( ഇന്ത്യൻ ക്രിക്കറ്റ് താരം )
1838:- ഹെൻറി ആഡംസ് – ( യു.എസ്സിന്റെ ചരിത്രം ഒൻപതു വാല്യങ്ങളിലായി രചിച്ച യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്ന ഹെന്റ്റീ ആഡംസ് )
1848 – ഹ്യൂഗൊ ഡീവ്‌റീസ് – ( ജീവികളിൽ ആകസ്മികമായുണ്ടാകുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ മാറ്റങ്ങളാണ് ജീവപരിണാമത്തിലേക്ക് നയിക്കുന്നത് എന്ന സിദ്ധാന്തമായ ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ (മ്യൂട്ടേഷൻ തിയറി ) ഉപഞ്ജാതാവായ ഹ്യൂഗോ ഡീവ്രീസ് )
1876 – ജോർജ് മെക്കാളെ – ( ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടെടുത്തിരുന്നഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന ജോർജ്ജ് മക്കാളെ ട്രെവല്യൻ )
1942 – കിം ജോംഗ് ഇൽ – ( കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിച്ചിരുന്ന ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇൽ )
1973 – കാത്തി ഫ്രീമാൻ – ( കോമ ൺവെൽത്ത്, ലോക ചാമ്പ്യൻഷിപ്പ്, ഒളിമ്പിക്സ് വേദികിൽ മെഡൽ നേടിയ ഓസ്ട്രേലിയയിലെ തദ്ദേശ വംശജ, 400 മീറ്റർ ആണ് ഇവരുടെ ഇഷ്ട ഇനം. )
1959 – ജോൺ മക്കൻറോ – ( 3 വിംബിൾഡൺ,4 യു.എസ്. ഓപ്പൺ അടക്കം 7ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങൾ നേടിയ അമേരിയ്ക്കൻ ടെന്നീസ് കളിക്കാരനായിരുന്ന ജോൺ പാട്രിക് മക്കൻറോ )
1979 – വസീം ജാഫർ – ( ഇപ്പോൾ വിദർഭക്ക് വേണ്ടി കളിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ )“`
_➡ *മരണം*_
“`1944 – ദാദാ സാഹിബ് ഫാൽകെ – ( ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്ര പ്രതിഭ ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ )
2016 – ബുട്രോസ് ബുട്രോസ് ഗാലി – ( ഐക്യരാഷ്ട്ര സഭയുടെ ആറാമത് സെക്രട്ടറി ജനറൽ ആയിരുന്ന ഈജിപ്ത് സ്വദേശിയായ ബുട്രോസ് ബുട്രോസ് ഗാലി )
1958 – ഡോ; എ എൽ രവി വർമ്മ – ( ചെറുപ്പത്തിൽ ആയുർവേദം പഠിക്കുകയും പിന്നിട് മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.എസ് നേടുകയും, കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി ചെയ്ത ശേഷം1921 ല് ലണ്ടനിൽ നിന്നും ബിരുദം നേടുകയും തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കുകയും, കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ സമുദായഭ്രഷ്ടനാക്കപ്പെടുകയും ചിത്തിര തിരുനാളും അമ്മ മഹാറാണിയും കടൽ കടന്നതിനു ശേഷം ഭ്രഷ്ട് മാറ്റപ്പെടുകയും ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത്.കോലെഴുത്ത് പഠനങ്ങൾക്കും റിട്ടയർമെൻറിനു ശേഷം സമയം കണ്ടെത്തുകയും, വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതുകയും,1940-42 കാലത്ത് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആകുകയും , കുട്ടികളുടെ ചികിൽസയിൽ കുമാരഭൃത്യം എന്ന ഗ്രന്ഥം രചിക്കുകയും, ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീഥ മൊഴിമാറ്റം നടത്തി ക്കൊടുക്കുകയും ആയുർവേദ ഡയറക്ടർ ആകുകയും ചെയ്ത, കണ്ണൂ വൈദ്യൻ തമ്പുരാൻ, കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നൊക്കെ പൊതു ജനം വിളിച്ചിരുന്ന നാട്ടുകാരുടെ പ്രിയംകരനായ തമ്പുരാൻ ഡോ.എൽ.ഏ.രവിവർമ്മ )
1956 – മേഘനാഥ് സാഹ ,- ( ജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്ന ‘സാഹയുടെ താപ അയണീകരണ സമവാക്യം’ (ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക് ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവർത്തനമാണ് താപഅയണീകരണം എന്നറിയപ്പെടുന്നത്. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇത് പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിൻറെ താപനില അറിയാൽ സാധിക്കുമെന്നത് അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികകല്ലായി.)കണ്ടു പിടിച്ച ഭാരതീയ ശാസ്‌ത്രജ്ഞൻ മേഘനാഥ് സാഹ )
1907 – ഗിയോസുയെ കാർദുച്ചി – ( 1906 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ കവി ഗിയോസുയെ കാർദുച്ചി )
1997 – ചിയെൻ ഷിയുംഗ് വുവ് – ( ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ് ,യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി പ്രവർത്തിക്കുകയും, ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിനു 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം കിട്ടിയ ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റ് ചിയെൻ ഷിയുങ് വുവ് )“`
_➡ *മറ്റു പ്രത്യേകതകൾ*_
“`⭕ ഉ കൊറിയ: തിളങ്ങുന്ന നക്ഷത്രത്തിന്റെ ദിനം (കിം ജോങ് ഇല്ലിന്റെ ജന്മദിനം)
⭕ ലോക തിമിംഗല ദിനം ( ഫെബ്രുവരി മൂന്നാം ഞായാഴ്ച്ച )
⭕ ദാദാസാഹിബ് ഫാൽക്കെയുടെ ചരമദിനം.“`
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴