ഇന്നത്തെ പ്രത്യേകതകൾ 19-02-2020

0

➡ ചരിത്രസംഭവങ്ങൾ

“`197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.

1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.

1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.

1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്വവ്യവസ്ഥ നിർത്തലാക്കി.

1878 – എഡിസൺ ഫോണോഗ്രാഫിന്‌ പേറ്റന്റ് നേടി.

1881 – എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.

1915 – ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.

1942 – രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാര്വിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു

1943 – രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.

1959 – യു.കെ. സൈപ്രസിന്‌ സ്വാതന്ത്ര്യം നൽകി.

1986 – സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.

2008 – ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.“`

➡ _*ജനനം*_

“`1970 – കെ ആർ മീര – ( 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ച ആരാച്ചാർ എന്ന നോവൽ എഴുതിയ കെ ആർ മീര )

1049 – ഡൊമിനിക്‌ പ്രസന്റേഷൻ – ( ഉമ്മൻ ചാണ്ടിയുടെമന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്ന ഒരു കോൺഗ്രസ് നേതാവും, കേരള നിയമസഭാംഗവുമായ ഡൊമനിക് പ്രസന്റേഷൻ )

1989 – ശരണ്യ മോഹൻ – ( മലയാളം ഹിന്ദി തമിഴ് തെലുഗു കന്നട സിനിമകളിൽ അഭിനയിച്ചിരുന്ന ശരണ്യ മോഹൻ )

1940 – പ്രൊ : എസ്‌ ശിവദാസ്‌ – ( പ്രശസ്ത ബാലസാഹിത്യകാരൻ യുറേക്ക മാമൻ എന്ന് അറിയപ്പെടുന്ന പ്രൊ. എസ് ശിവദാസ്‌ )

1845 – കേരള വർമ്മ വലിയകോയി തമ്പുരാൻ – ( മണിപ്രവാളശാകുന്തളം (വിവർത്തനം), മയൂരസന്ദേശം,ദൈവയോഗം,അമരുകശതകം,അന്യാപദേശശതകം, സന്മാർഗ്ഗ സമഗ്രഹം ,വിജ് ഞാന മഞ്ജരി സന്മാർഗ്ഗ പ്രദീപം,അക്ബർ തുടങ്ങിയ കൃതികൾ രചിച്ച മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ )

1906 – സയ്യിദ്‌ അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ – (മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവും മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയും ആയിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ )

1916 – കോഴിക്കോട്‌ അബ്ദുൽ ഖാദർ – ( “തങ്കക്കിനാക്കൾ ഹൃദയേ വീശും..”, “താരകം ഇരുളില് മായുകയോ”, “എങ്ങിനെ നീ മറക്കും ” തുടങ്ങിയ അനശ്വര ഗാനങ്ങള്‍ പാടിയ ‘കേരള സൈഗാൾ’ എന്ന ആരാധകര്‍ വിളിച്ചിരുന്ന കോഴിക്കോട് അബ്ദുൽഖാദർ )

1627 – ഛത്രപതി ശിവാജി – ( മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനും മറാത്തികളുടെ ആരാധ്യ നേതാവും ആയ ഛത്രപതി ശിവാജി മഹാരാജ് എന്ന ശിവാജി ഭോസ്ലേ )

1864 – മഹാത്‌മാ ഹൻസ്‌രാജ്‌ – ( ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്ത ലാലാ ഹൻസ്രാജ്എന്ന മഹാത്മാ ഹൻസ്രാജ്‌ )

1899 – ബൽവന്ത്‌ റായ്‌ മേത്ത – ( സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ്, ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളി ഭാരതത്തിലെ നാട്ടു രാജ്യങ്ങളിലെ ജനങ്ങളുടേ സ്വയംഭരണത്തിനും ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിനും വേണ്ടി പൊരുതുകയും ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാകുകയും ചെയ്ത ബൽ‌വന്ത്റായ് മേത്ത )

1981 – ദിലീഷ്‌ പോത്തൻ – ( മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃഡ്സാക്ഷിയും തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത. ദിലീഷ്‌ പോത്തൻ )

1473 – നിക്കോളാസ്‌ കോപ്പർമ്മിക്കസ്‌ – ( ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനും, സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും തെളിയിക്കുകയും, ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ്‌ )

1910 – കുഞ്ചാക്കൊ – ( മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോ )

1906 – ഗുരു ഗോൾവൽക്കർ – ( രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്നുമാധവ സദാശിവ ഗോൾവൽക്കർ )“`

➡ _*മരണം*_

“`1981 – വാഴേങ്കട കുഞ്ചുനായർ – ( കലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും കഥകളിയെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുള്ള ആളും പദ്മശ്രീ ബഹുമതി നേടുകയും ചെയ്ത പ്രശസ്തനായ കഥകളിനടനും ആചാര്യനുമായിരുന്ന വാഴേങ്കട കുഞ്ചുനായർ )

2011 – ഒളിമ്പ്യൻ സുരേഷ്‌ ബാബു – ( ലോംഗ് ജമ്പ്, ട്രിപ്പിൾ ജംബ്, ഹൈ ജംബ്എന്നീ മത്സര ഇനങ്ങളിൽ മത്സരിച്ച് രണ്ടു തവണ ഏഷ്യൻ ഗെയിംസിൽമെഡൽ നേടിയിട്ടുള്ള സുരേഷ് ബാബു )

2014 – ആർ കെ ശ്രീകമ്മ്ഠൻ – ( കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്ന രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ )

2016 – ഉംബർട്ടൊ എക്കൊ – ( റോസിന്റെ പേര്‌, ഫുക്കോയുടെ പെൺഡുലം, ഇന്നലെയുടെ ദ്വീപ്‌ തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ഇറ്റാലിയൻ എഴുത്തുകാരനും തത്വചിന്തകനും ആയ ഉംബർട്ടൊ എക്കൊ )

2016 – ബുലുറോയ്‌ ചൗധരി – ( അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലം സഖാവ് സി കെ ചന്ദ്രപ്പൻ വിവാഹം കഴിച്ച എഐടിയുസി ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന ബുലുറോയ് ചൌധരി )

1915 : ഗോപാലകൃധ്ണ ഗോഖലെ – ( ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും,സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുക്കുകയും ചെയ്ത ഗോപാലകൃഷ്ണ ഗോഖലെ )

1952 – ന്യൂട്ട്‌ ഹാംസൺ – ( ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ തുടങ്ങിയ കൃതികൾ രചിച്ച 1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി ന്യൂട്ട് ഹാംസൺ )

1997 – ദെംഗ്‌ സിയാവൊ പിംഗ്‌ – ( ചൈനയിലെ മുൻ രാജ്യതന്ത്രജ്ഞനായിരുന്നു ഡെങ് സിയാഒപിങ്. കമ്യൂണിസ്റ്റ് ചൈനയിൽ 1970-കളുടെ ഒടുവിൽ തുടക്കമിട്ട ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് കരുത്തു പകർന്ന പരിഷ്ക്കാരങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമായിരുന്നു. ഔപചാരികസ്ഥാനങ്ങളില്ലാതിരുന്നപ്പോഴും ഡെങ് ചൈനയുടെ പരമോന്നത നേതാവെന്ന നിലയിൽ അറിയപ്പെട്ടിരുന്നു

2016 – ഹാർപർ ലീ – ( 1961 -ൽ പുലിറ്റ്സർ പുരസ്കാരം നേടിയ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് എന്ന നോവലിന്റെ രചയിതാവായ അമേരിക്കൻ നോവലെഴുത്തുകാരിയാണ്.ഗോ സെറ്റ് എ വാച്ച് മാൻ ആണ് രണ്ടാം കൃതി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ശിവാജി ജയന്തി_

⭕ കേരളത്തിൽ പഞ്ചായത്ത്‌ രാജ്‌ ദിനമായി ഫെബ്രുവരി 19 ആചരിച്ചു വരുന്നു. . ഏപ്രിൽ 24 ആണ്‌ ദേശീയ പഞ്ചായത്ത്‌ രാജ്‌ ദിനം_

⭕ _sർക്ക്മേനിസ്ഥാൻ: പതാകദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.