ഇന്നത്തെ പ്രത്യേകതകൾ 20-02-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.

1835 – ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.

1864 – ഒലുസ്റ്റീ യുദ്ധം

1!987 – അരുണാചൽ പ്രദേശ്‌, ആസാം സംസ്ഥാനങ്ങൾ നിലവിൽ വന്നു.

1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.

1976 – ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.

2007 – എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ‌കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.

1938 – തിരുവിതാംകൂർ സ്റ്റേറ്റ്‌ ബസ്‌ സർവ്വീസ്‌ നിലവിൽ വന്നു

2010 – പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.

2015 – സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.

2016 – മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.“`

➡ _*ജനനം*_

“`1988 – ജിയാ ഖാൻ – ( നിശബ്ദ്‌, ഹൗസ്‌ ഫുൾ, ഗജിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയയാവുകയും 2013 ൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയും ചെയ്ത ജിയാ ഖാൻ )

1976 – രോഹൻ ഗവാസ്കർ – ( ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം ഗവാസ്കറുടെ മകനും മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ആയ രോഹൻ ഗവാസ്കർ)

1966 – ഡോ : പി ലക്ഷ്മി നായർ – ( തിരുവനന്തപുരം ലോ അക്കാഡമി യിൽ നിന്നും എൽ എൽ ബി യും എൽ എൽ എം മും പി എച്ച്എഡിയും എടുത്ത എക്സ്പ്രിൻസിപ്പലും, ഫിലിം സെൻസർ ബോർഡ് അംഗവും, കൈരളി ടി.വി.യിലെ ‘മാജിക് ഓവൻ’, ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികൾ അവതരിപ്പിക്കുകയും പാചക പുസ്തകങ്ങൾ രചിക്കുകയും ചെയ്യുന്ന ഒരു പാചകവിദഗ്ദ്ധയും പ്രമുഖ ടെലിവിഷൻ അവതാരകയുമായ ഡോ. പി. ലക്ഷ്മി നായർ )

1946 – വിജയനിർമ്മല – ( എറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതയും, അഭിനേത്രിയുമായ വിജയ നിർമ്മല )

1863 – എ ആർ രാജരാജ വർമ്മ – ( നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നി നിലകളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ വൈയാകരണൻ എന്ന നിലയിലുഒ പ്രശസ്തി നേടിയ കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന അനന്തപുരത്ത് രാജരാജവർമ്മ എന്ന എ.ആർ. രാജരാജവർമ്മ )

1901 – മുഹമ്മദ്‌ നജീബ്‌ – ( അബ്ദുന്നാസറിനൊപ്പം 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം നയിച്ച ആദ്യത്തെ പ്രസിഡന്റ് മുഹമ്മദ് നജീബ്‌ )

1935 – നൂറനാട്‌ ഹനീഫ്‌ – ( നോവല്‍, ചെറുകഥ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതോളം രചനകള്‍ നിര്‍വ്വഹിച്ച നുറനാട് ഹനീഫ്‌ )

1925 – ജി പി കൊയ്‌രാള – ( നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രി യായിരുന്നിട്ടുള്ള ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള )“`

➡ _*മരണം*_

“`1966 – തങ്ങൾ കുഞ്ഞ്‌ മുസ്‌ലിയാർ – ( വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ” കശുവണ്ടി രാജാവ് ” എന്ന് അറിയപ്പെട്ടിരുന്ന തങ്ങൾ കുഞ്ഞു മുസ്‌ലിയാർ )

1984 – കർദ്ദിനാൾ ജോസഫ്‌ പറേക്കാട്ടിൽ – ( സിബിസിഐ പ്രസിഡൻറ്റും ,കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ )

2010 – എൻ ഗണപതി – ( ദേവികുളം നിയോജകമണ്ഡലത്തെ ഒന്നും, മൂന്നും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന എൻ. ഗണപതി )

2005 – ജെ വില്യംസ്‌ – ( മലയാള സിനിമയിലെ പഴയ കാല ഛായാഗ്രാഹകൻ , പിന്നീട്‌ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു )

2001 – ഇന്ദ്രജിത്‌ ഗുപ്ത – ( മുതിര്‍ന്ന സിപിഐ നേതാവും ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിക്ക് അർഹനും മുൻ കേന്ദ്രമ,ന്ത്രിയുമായ ഇന്ദ്രജിത് ഗുപ്ത )

2011 – മലേഷ്യ വാസുദേവൻ – ( ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ്‌ നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയിൽ വന്ന് തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിക്കുകയും 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവൻ )

2018 – കെ പാനൂർ – ( പൌരാവകാശപ്രവർത്തകനും, 2006-ൽ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂർ . കേരളത്തിലെ ആഫ്രിക്ക’ , നക്സൽബാരി, കേരളത്തിലെ അമേരിക്ക’, തുടങ്ങിയവ പ്രശസ്ത കൃതികൾ )

1895 – ഫ്രഡറിക്‌ ഡഗ്ലസ്‌ – അമേരിക്കയിലെ അടിമവിമോചനത്തിനായി പ്രസംഗങ്ങളിലൂടെ നിരന്തരം ശബ്ദം ഉയർത്തുകയും ഹെയ്ത്തിക്ക്‌ വേണ്ടിയുള്ള മന്ത്രി ആവുകയും ചെയ്ത ഫ്രഡറിക്‌ ഡഗ്ലസ്‌ )

2014 – രഘുകുമാർ – ( പ്രശസ്ത സംഗീത സംവിധായകൻ , താളവട്ടം, ആര്യൻ, ബോയിംഗ്‌ ബോയിംഗ്‌, ശ്യാമ , തുടങ്ങി നിരവധി ചിത്രങ്ങൾക്ക്‌ സംഗീതം നൽകിയ രഘുകുമാർ )

2015 – ഗോവിന്ദ്‌ പൻസാരെ – ( മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി പി ഐ ) മുതിർന്ന നേതാവും ബുദ്ധിജീവിയും ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച “ആരായിരുന്നു ശിവജി?”, തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ്‌ കാക്കറെ ?’ എന്നീ പുസ്തകങ്ങൾ രചിച്ചതിനു വർഗ്ഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിടേണ്ടി വരികയും, കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചതിനു കോർപ്പറേറ്റുകൾക്കിടയിൽ ശത്രുതവളർത്തുകയും, കഴിഞ്ഞ വർഷം’ തീവ്രവാദികളാൽ കൊല്ലപ്പെട്ട : ഗോവിന്ദ് പൻസാരെ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ഇന്ന് ലോക സാമൂഹ്യ നീതി ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.