ഇന്നലെയാണ് 206 പേരെ കൂടിയാണ് പുതുതായി നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1999 ആയി. ഇതില്‍ 75 പേര് ആശുപത്രിയിലും 1924 പേര് വീടുകളിലുമാണ്.ഇതുവരെ 106 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് ബാധിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.