പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കുതിക്കുന്ന ബ്ലാസ്റ്റേഴ്സിനെ വീണ്ടും ആരാധകരും കൈവിടാന്‍ തുടങ്ങി
ഇന്ന് കൊച്ചിയില്‍ നടന്ന 50ആം ഐഎസ്എല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത് 9,084 പേര് മാത്രമാണ്. ഈ സീസണിലെ കൊച്ചിയില്‍ നടന്ന എടികെക്ക് എതിരായ മത്സരത്തില്‍ 36298 ഫുട്ബോള്‍ ആരാധകരാണ്. കഴിഞ്ഞ സീസണില്‍ അവസാനത്തോടടുക്കുമ്ബോള്‍ നാലായിരത്തോളം മാത്രമായി കുറഞ്ഞ സ്റ്റേഡിയത്തിലെ ആരാധകരുടെ എണ്ണമാണ് മുപ്പതിനായിരം കടന്നത്.
ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു എന്ന് എല്ലാവരും വിലയിരുത്തി. എന്നാല്‍ നല്ല ഫുട്ബോള്‍ കാണാന്‍ ആണ് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുക എന്ന കാര്യം ബ്ലാസ്റ്റേഴ്സ് വിസ്മരിച്ചപ്പോള്‍ കഴിഞ്ഞ സീസണ് പോലെ തന്നെയായി കാര്യങ്ങള്‍.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ എടികെയെ ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് സമനിലക്കുരുക്കായിരുന്നു. ഈ സീസണില്‍ ഇതുവരെ മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അതില്‍ രണ്ടും എടികെക്ക് എതിരെയുള്ളതാണ്. മറ്റൊന്ന് അവസാനസ്ഥാനക്കരായ ഹൈദരാബാദ് എഫ്സിക്കെതിരെയും. ഇന്ന് ക്യാപ്റ്റന്‍ ഒഗ്ബചെയുടെ ഒറ്റയാള്‍ ഹാട്രിക്ക് പോരാട്ടത്തില്‍ ഒതുങ്ങി ബ്ലാസ്റ്റേഴ്സിന്റെ ചെറുത്ത് നില്‍പ്പ്. കഴിഞ്ഞ സീസണീല്‍ സ്റ്റേഡിയം കാലിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മോശം പ്രകടനത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നത്. നിലവില്‍ 15 കളികളില്‍ നിന്നും 14 പോയന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.