പ്രഭാത ചിന്തകൾ 🔅23-03-2020

0

 

🔅 _*തയ്യൽക്കാരുടെ രണ്ട്‌ പണിയുപകരണങ്ങൾ ആണ്‌ കത്രികയും സൂചിയും ..എന്നാൽ രണ്ടും നിൽക്കുന്നത്‌ രണ്ട്‌ ധ്രുവങ്ങളിൽ ആണ്‌. ഒന്ന് വെട്ടി മുറിക്കാൻ ഉപയോഗിക്കുമ്പോൾ മറ്റൊന്ന് കൂട്ടിച്ചേർക്കാനാണ്‌ ഉപയോഗിക്കുക.*_

🔅 _*ജീവിതത്തിൽ നാം ഒരു കത്രികയാവണൊ സൂചിയാവണൊ എന്ന് നാം തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌…. അപരന്റെ ഇഷ്ടങ്ങളെ സ്വന്തമാക്കുന്നവരും അനിഷ്ടങ്ങൾ അവർക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നവരും വേദനകളുടെ നിർമ്മാതാക്കൾ ആണ്‌ . മറ്റൊരാളുടെ വ്യക്തിജീവിതത്തിൽ നമ്മുടെ ഇടപെടൽ അവരുടെ തുടർപ്രയാണങ്ങൾക്ക്‌ തടസ്സമാകുന്നുവെങ്കിൽ നമ്മുടെ കയ്യിൽ കത്രികയാണ്‌ എന്ന് പറയാം. .അന്യന്റെ ജീവിതം കഷണങ്ങളായി വെട്ടി മുറിക്കുന്ന. കത്രിക !*_

🔅 _*സൂചിയുടെ യാത്ര തനിച്ചല്ല . നൂലിന്റെ അകമ്പടിയുണ്ടാവും – തുന്നിച്ചേർക്കാനും സുഖപ്പെടുത്താനും കടന്നു പോകുന്ന വഴികളിൽ എല്ലാം ഏൽപ്പിക്കുന്ന ചെറിയ നൊമ്പരത്തേക്കാൾ സൗഖ്യത്തിന്റെ സാധ്യതകൾ പകർന്നാണ്‌ ഓരോ സൂചിയും സഞ്ചരിക്കുന്നത്‌.. വേർപെട്ട്‌ പോയവക്ക്‌ എല്ലാം വീണ്ടും ഒരുമിക്കണം എങ്കിൽ കൂട്ടിച്ചേർക്കാൻ സൂചി പോലെ ആരെങ്കിലും വേണം .*_

🔅 _*ജീവിതത്തിൽ നാം ഒരു കത്രികയാവണൊ അതൊ സൂചി ആവണൊ എന്ന് നാം തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌…. വേർപ്പെട്ട ജീവിതങ്ങളെ , ബന്ധങ്ങളെ കൂട്ടിച്ചേർക്കുന്ന സൂചി ആവലാവും ഉത്തമവും പുണ്യകരവും .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.