🔅 _*ലോകത്തിന് മുന്നിൽ നീതിമാൻ ആയി കാണാനുള്ള വാസന മനുഷ്യനു സഹജമാണ്.ലോകത്തിലെ ഏറ്റവും വലിയ ക്രൂരർ വരെ ലോകത്തിന് മുന്നിൽ വന്ന് തങ്ങളെ ന്യായീകരിച്ചിട്ടുണ്ട്. .*_
🔅 _*ഏതു തെറ്റുകാരനും സ്വന്തം ഭാഗം ന്യായീകരിക്കാൻ ഉള്ള. അവകാശം ഉണ്ട്. എന്നാൽ നമ്മുടെ വാദത്തിന്റെ ഓരോ അണുവും ഇഴകീറി അറിഞ്ഞ , മനുഷ്യ മനസ്സിന്റെ ലോലമായ തരംഗങ്ങൾ പോലും സൂക്ഷ്മമായ് ദർശിക്കുന്ന ദൈവത്തിന്റെ മുന്നിൽ കുറ്റം ഇല്ലാത്തവൻ ആണ് ഭാഗ്യവാൻ.*_
🔅 _*നാം കൊണ്ടു വരുന്ന തെളിവുകൾ മുഖാന്തിരമാണ് മാനുഷിക കോടതിയിൽ ന്യായാന്യായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ദൈവത്തിന്റെ കോടതിയിൽ നമുക്ക് ഹാജരാക്കാനുള്ളത് നമ്മുടെ വാക്കും വിചാരവും പ്രവർത്തികളും അടങ്ങിയ നമ്മുടെ ജീവിതം മുഴുവനും ആണ്.*_
🔅 _*ഇത്തരം ഒരു ചിന്ത ഓരോരുത്തരിലും നിറഞ്ഞ് കവിഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ ലോകം എത്ര ശാന്തിയും സമാധാനവും നിറഞ്ഞ ഒന്നായേനെ…..മനുഷ്യ ആയുസ്സിന്റെ എണ്ണപ്പെട്ട നാളുകളുടെ ചിന്ത എങ്കിലും ഓരോരുത്തരിലും ഉണ്ടെങ്കിൽ ഇന്ന് കാണുന്ന ഒരു ലോകമേ അല്ലായിരിക്കും ഇവിടെ ഉണ്ടാവുക….*_
🔅 _*സത്യം ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിട്ടും തീയിലേക്ക് എടുത്ത് ചാടുന്ന ഈയൽ ജന്മങ്ങളേ. നിങ്ങൾക്ക് നമോവാകം.*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅