പ്രഭാത ചിന്തകൾ 16-02-2020

0

 

🔅 _*കൈവരിച്ച നേട്ടങ്ങളുടെ പേരിൽ സ്വയം വിലയിരുത്തുമ്പോഴാണ്‌ അഹംബോധം ഉടലെടുക്കുന്നത്‌ . സ്വന്തം പേരിനെക്കാൾ സ്ഥാനപ്പേരുകളെ മാനിക്കുന്നവരും അവ പേരിന്‌ മുന്നിലും പിന്നിലും ചേർത്ത്‌ അഭിമാനിക്കുന്നവരും തങ്ങൾക്ക്‌ മറ്റുള്ളവരുടെ മനസ്സിലുള്ള സ്ഥാനം എന്താണ്‌ എന്ന് ഒന്ന് ചിന്തിക്കുന്നത്‌ നല്ലതാണ്‌.*_

🔅 _*നമുക്ക്‌ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന ബഹുമാനവും ആദരവും ‘ആളിനാണൊ സ്ഥാനത്തിനാണൊ ‘ എന്ന ചിന്ത ആരെയും വിനയാന്വിതർ ആക്കും.*_

🔅 _*അധികാരം എന്നാൽ ‘സേവനം’ എന്നാണ്‌ അംഗീകരിക്കപ്പെട്ട പരിഭാഷ . എന്നാൽ പ്രയോഗത്തിൽ അതിന്റെ വ്യാഖ്യാനം ആധിപത്യം എന്നായി മാറിയിരിക്കുന്നു .*_

🔅 _*സേവനം ചെയ്യണം എന്നുള്ളവർക്ക്‌ അധികാരത്തിന്റെ ആവശ്യമില്ല . ഇനി രാജാവായാലും ജനങ്ങൾക്കൊപ്പം ഇറങ്ങി നടന്നാൽ ആ ജനം തന്നെ സുരക്ഷയൊരുക്കും . എന്നാൽ ഇപ്പോൾ അധികാരികൾ ജനങ്ങളിൽ നിന്നാണ്‌ സുരക്ഷ തേടുന്നത്‌ എന്നത്‌ വിരോധാഭാസം.*_

🔅 _*ആർക്കും കാണാനും സമീപിക്കാനും കാണാനും കഴിയാത്ത വിധം ഉയരത്തിൽ വ്യാപരിക്കുന്ന അധികാരികളെക്കാൾ , അടുത്ത്‌ ഇടപെടുന്ന ഭരണാധികാരിയെ ജനം അംഗീകരിക്കും .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.