പ്രഭാത ചിന്തകൾ 21-02-2020

0

 

🔅 _*ചുറ്റുപാടുകളെ അളന്നു തിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്മദർശിനികളുമായി നടക്കുന്നവർക്ക്‌ സ്വയം കാണാൻ കഴിയുന്ന കണ്ണാടിച്ചില്ല്‌ പോലും സ്വന്തമായി ഇല്ലെന്നതാണ്‌ പരിതാപകരം .*_

🔅 _*ലോകം നന്നാക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന എല്ലാവരുടെയും ശ്രദ്ധ അപരനിൽ ആണ്‌ .*_

🔅 _*അന്യന്റെ കറ കഴുകി കളയാൻ കാണിക്കുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും സ്വന്തം ചെളി കഴുകി കളയാൻ കാണിച്ചിരുന്നുവെങ്കിൽ മാലിന്യമുക്തമായ മനസ്സും പരിസരവും രൂപപ്പെട്ടേനെ .*_

🔅 _*രണ്ടാമതൊരു കണ്ണട കൂടി നിർമ്മിക്കണം. അത്‌ ധരിച്ചു കഴിഞ്ഞാൽ മറ്റുള്ളവരിലെ നന്മ മാത്രമേ കാണാൻ കഴിയൂ …. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും ആ കണ്ണടയും ധരിക്കണം .അപരനെ അപഹസിച്ച്‌ അധിക്ഷേപിച്ച്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമയത്ത്‌ നിർബന്ധമായും ആ കണ്ണടയിലൂടെയും നോക്കണം.*_

🔅 _*ഒരു നന്മയെങ്കും ഇല്ലാത്ത ആരും ഉണ്ടാകില്ല. അത്‌ ഒരിക്കലും ആരും തിരിച്ചറിയാതെ പോകുന്നിടത്താണ്‌ തിന്മകൾ ഇടം കണ്ടെത്തുന്നത്‌.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.