പ്രഭാത ചിന്തകൾ 26-02-2020

0

 

🔅 _*എത്ര വലിയ ഗുരു ആയാലും അവർ എല്ലാ കാര്യത്തിലും വഴികാട്ടികൾ ആവണം എന്നില്ല…. നമ്മുടെ മുന്നിലെ തടസ്സങ്ങളും പ്രതിബന്ധങ്ങളും ആവില്ല ഗുരുവിന്‌ ഉണ്ടായിരിക്കുക. നമ്മുടെ വഴി നാം തന്നെ നടന്ന് പാകപ്പെടുത്തണം.*_

🔅 _*ആരാധനാപാത്രങ്ങളും ആദർശ മാതൃകകളും തെളിക്കുന്ന ദീപങ്ങൾക്ക്‌ വഴി കാണിക്കാനാകും . പക്ഷേ അത്‌ അവരുടെ വഴികളിലൂടെ അവരുടെ ലക്ഷ്യങ്ങളിലേക്ക്‌ ഉള്ളവയായിരിക്കും*_

🔅 _*വഴി നല്ലതായത്‌ കൊണ്ടൊ, വഴി വിളക്കുകൾ ഉള്ളത്‌ കൊണ്ടൊൻ, ദിശാസൂചിക വഴികാട്ടാൻ ഉള്ളത്‌ കൊണ്ടൊ ആർക്കും ഒരു യാത്രയും പൂർത്തീകരിക്കാനാകില്ല. സ്വന്തം തീരുമാനങ്ങളും കർമ്മപദ്ധതികളും അവ നടപ്പാക്കാനുള്ള ശേഷിയും ഉള്ളവരെ ലക്ഷ്യത്തിൽ എത്തുകയുള്ളു.*_

🔅 _*യാത്രയുടെ എല്ലാ അനുഭവങ്ങളും ആർക്കും മുൻകൂട്ടി നിശ്ചയിക്കാനാകില്ല. വഴികാട്ടികളുടെ കാഴ്ച്ചകളും പ്രതിസന്ധികളും ആവില്ല പിൻഗാമികൾക്ക്‌ ഉണ്ടാവുന്നത്‌ .*_

🔅 _*എല്ലായിടത്തും വെളിച്ചം ഉണ്ടെന്ന് ഉറപ്പ്‌ വരുത്താനൊ ,എല്ലായിടത്തും വെളിച്ചവുമായി കൂടെ നടക്കാനൊ ഒരു മാർഗദർശിക്കും കഴിയില്ല. …ഇരുട്ടിലൂടെ സ്വയം നടന്ന് പാകപ്പെടേണ്ടിയിരിക്കുന്നു .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.