പ്രഭാത ചിന്തകൾ 28-02-2020

0

 

🔅 _*ജീവിതത്തിൽ ശക്തമായ പരീക്ഷണങ്ങൾ നേരിട്ടവർക്കെ ശക്തമായ അടിവേര്‌ ഉണ്ടാകൂ. ഒരു വെല്ലുവിളിയും നേരിടാതെ വളരുന്നവ പാഴായി പോകുകയേ ഉള്ളു.*_

🔅 _*പരീക്ഷിക്കപ്പെടുന്നവ എല്ലാം പൊന്നാകും. പൊതിഞ്ഞു പരിലാളിക്കപ്പെടുന്നവയെല്ലാം പതിരും ആകും. എല്ലാ പോഷകങ്ങളും കിട്ടി മുറ്റത്ത്‌ വളരുന്ന ചെടിയെക്കാൾ ഊർജ്ജവും ബലവും , വെള്ളവും വെളിച്ചവും സ്വയം ശേഖരിച്ച്‌ വഴിവക്കിൽ വളരുന്നവക്ക്‌ ഉണ്ടാകും. അതിജീവന പ്രതിസന്ധികൾ നേരിടാത്ത ഒരാൾക്കും ജീവിതത്തിന്റെ സാധ്യതകൾ അറിയാനാകില്ല.*_

🔅 _*അനുകൂല സാഹചര്യങ്ങൾ ആണ്‌ പലരുടെയും അനന്തസാധ്യതകൾക്ക്‌ വിലങ്ങുതടിയാകുന്നത്‌ . പരീക്ഷണങ്ങളിൽ അകപ്പെട്ടവർക്ക്‌ മാത്രമെ സ്വന്തമായ പ്രതിരോധം രൂപപ്പെടുത്താൻ അറിയൂ.*_

🔅 _*എല്ലാ പ്രശ്നങ്ങളും അവസാനിക്കാനും എളുപ്പവഴികൾ ലഭ്യമാക്കാനുമുള്ള പ്രാർത്ഥനകൾക്ക്‌ പകരം പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഉൾക്കരുത്ത്‌ ഉണ്ടായിരുന്നെങ്കിൽ ഉടച്ചാലും തകരാത്ത ജീവിതം രൂപപ്പെട്ടേനെ.*_

🔅 _*സങ്കടങ്ങൾ ഇല്ലാത്തവന്റെ സന്തോഷം അപൂർണ്ണം ആണ്‌ .കരഞ്ഞിട്ടുള്ളവർക്ക്‌ മാത്രമേ ചിരിയുടെ ആഴം മനസ്സിലാകു. എല്ലാം തന്നിഷ്ടപ്രകാരം വേണമെന്ന വാശി ഉപേക്ഷിച്ച്‌ സംഭവിക്കുന്ന കാര്യങ്ങളിലെ സാധ്യതകളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ ജീവിതത്തിന്‌ പുതിയ അർത്ഥങ്ങൾ ഉണ്ടാകും.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like
Leave A Reply

Your email address will not be published.