ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ച ഇന്ന് ലോക വിവാഹ ദിനം

0

പ്രണയം കഴിഞ്ഞ് വിവാഹം എന്നതാണല്ലോ പതിവു രീതി .എന്നാല്‍ വിഹാഹദിനാചരണത്തിനു ശേഷമാണ് പ്രണയ ദിനം വരുന്നത്. ഇന്നു ഫെബ്രുവരി 10- ലോകവിവാഹ ദിനമാണ് . ഫെബ്രുവരി 14 നു ആണ് ലോക പ്രണയദിനമായ വാലന്‍റൈന്‍‌സ് ദിനം. എന്നും ഫെബ്രുവരി 10 അല്ല വിവാഹദിനം ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയായി ഈ ആഘോഷം നിജപ്പെടുത്തിയിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം ; അതിന്‍റെ നാഥരായി ഭാര്യയേയും ഭര്‍ത്താവിനേയും ആദരിക്കുക എന്നതാണ് വേള്‍ഡ് വൈഡ് മാര്യേജ് എങ്കൌണ്ടര്‍ സംഘടിപ്പിക്കുന്ന ലോക വിവാഹദിനത്തിന്‍റെ ഉദ്ദേശ്യം.ദമ്പതിമാരുടെ പരസ്പര വിശ്വാസം വിട്ടുവീഴ്ച വിവാഹജീവിതത്തിലെ ആനന്ദം എന്നിവയെ വിവാഹദിനം പ്രകീര്‍ത്തിക്കുന്നു അമേരിക്കയിലെ കത്തോലിക്കരാണ് ലോക വിവാഹദിനത്തിനു തുടക്കം കുറിച്ചത്. പിന്നീടത് അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ആഘോഷിച്ചു തുടങ്ങി. ഇപ്പോഴത് ലോകത്ത് പല രാജ്യങ്ങളിലേക്കുമെത്തി. എങ്കിലും ക്രിസ്തീയമായ ഒരു പരിവേഷം അതിനുള്ളതുകൊണ്ട് പരക്കെ അംഗീകരിക്കപ്പെട്ടിട്ടില്ല. പള്ളികളും കത്തീഡ്രലുകളുമാണ് വേള്‍ഡ് മാര്യേജ് ഡേ ഇപ്പോഴും ആഘോഷിക്കുന്നത്.ഒരു പക്ഷേ വരും നാളുകളില്‍ ലോക വിവാഹ ദിനവും ലോകമെങ്ങും ആഘോഷിച്ചേക്കാം- വാലന്‍റൈന്‍‌സ് ഡേയെ പോലെ 1981 ല്‍ ലോസ് ആഞ്ചലസിലെ ബാറ്റണ്‍ റൂഗില്‍ ആണ് വിവാഹ ദിനം വേണമെന്ന ആവശ്യം ഉയര്‍ന്നത്. വാലന്‍റയിന്‍ ദിനം’ വി ബിലീവ് ഇന്‍ മാര്യേജ് ഡേ ‘എന്നാക്കണമെന്ന് ഒട്ടേറെ ദമ്പതിമാര്‍ മേയറോടും ബിഷപ്പിനൊടും ആവശ്യപ്പെട്ടു 1982 ല്‍ ദമ്പതികള്‍ക്കായുള്ള ആ ദിനം വിജയകരമായിരുന്നു പിന്നീടാണ് എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ഞായറാഴ്ച ലോക വിവാഹദിനമായി ആചരിക്കാന്‍ തീരുമാനമായത്. മനസ്സുകള്‍ തമ്മിലുള്ള കൂടിച്ചേരല്‍, ഹൃദയങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍,ശരീരങ്ങള്‍ തമ്മിലുള്ള ഒന്നാവല്‍ ആണ്‍് വിവാഹം. ഒരാളുടെ ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന മറ്റൊരു കാര്യം ഇല്ല എന്നുതന്നെ പറയാം. ഒരഥത്തില്‍ മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിന്‍റെ , കുടുംബത്തിന്‍റെ അടിത്തറ വിവാഹമാണ്. ശാരീരികവും മാനസികവുമായ സുഖവും സന്തോഷവും മാത്രമല്ല സുരക്ഷിതത്വവും ഭദ്രതയും വിവാഹം ഉറപ്പക്കുന്നു.

You might also like

Leave A Reply

Your email address will not be published.