ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ലീപ് ഇയർ ആണ്.
അധിവർഷം
ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷം
ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം 365.2425 ദിവസമാണ് (365 ദിവസം, 5 മണിക്കൂർ , 49 മിനുട്ട് 12 സെക്കന്റ്). പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികം ചേർക്കുന്നു. അങ്ങനെ ഉള്ള വർഷങ്ങളെ ആണു അധിവർഷം എന്നു പറയുന്നത്. എന്നാൽ ഇങ്ങനെ നാലുവർഷം കൂടുമ്പോൾ ഒരു ദിവസം ചേർക്കുന്നതു കൊണ്ട് ഓരോ വർഷവും 5 മണിക്കൂർ 49 മിനിറ്റ് 12 സെക്കന്റ് കൂട്ടുന്നതിനു പകരം ആറു മണിക്കൂർ ആണ് കൂട്ടുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നതിനായി നൂറു കൊണ്ടു പൂർണ്ണമായി ഹരിക്കാവുന്ന വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100) എന്നാൽ 400 കൊണ്ടു ഹരിക്കാവുന്ന വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400).