വിഷാദവും മാനസിക ആരോഗ്യവും

0

 

🔅 _*വളരെ പ്രധാനപ്പെട്ടതും, എന്നാൽ മിക്കവരും ഒട്ടും പ്രാധാന്യം കൊടുക്കാത്തതുമായ വിഷയമാണ്, മാനസിക ആരോഗ്യം.*_

🔅 _*പ്രത്യാശയും, പ്രതീക്ഷയും, സന്തോഷവും ഒക്കെയാണല്ലോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനം. ഇവ നഷ്ടമാകുമ്പോൾ പലരും വിഷാദത്തിനടിമപ്പെടുന്നതായി കാണുന്നു. , വിഷാദത്തിനടിപ്പെടാൻ എളുപ്പവും കരകയറാൻ ബുദ്ധിമുട്ടുമാണ്.*_

🔅 _*നിങ്ങൾക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോ? ഇല്ല എന്നോ അറിയില്ല എന്നോ ആവും മറുപടി എങ്കിൽ ഓർക്കുക, മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കും പറയാനുള്ള മറുപടി ഇത്‌ തന്നെ ആണ്. നമ്മൾ നിത്യേന കാണുന്നവരിൽ 10 ൽ 6 പേർക്കും ഇത്തരത്തിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. പക്ഷേ അതൊന്നും അവരുടെയോ, മറ്റുള്ളവരുടെയോ ജീവിതത്തെ ബാധിക്കാത്തിടത്തോളം നാമറിയാറില്ല, എന്നതാണ് വാസ്തവം. പക്ഷേ അറിയുമ്പോൾ ഏറെ വൈകിയിട്ടുമുണ്ടാവും.*_

🔅 _*മനുഷ്യർ സന്തോഷത്തിൽ നിന്നും നൈരാശ്യത്തിലൂടെ, വിഷാദത്തിലെത്തുന്നത് എങ്ങിനെയാണ്? വിഷാദം കടന്നു വരുന്ന വഴികൾ ഏതൊക്കെയാണ്? ഇക്കാര്യമറിഞ്ഞാൽ മാത്രമേ നമുക്കും ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനാവൂ.*_

🔅 _*പ്രത്യാശയും പ്രതീക്ഷയും സന്തോഷവും സമാധാനവും ഒക്കെക്കൂടി നമ്മുടെ മനസ്സിൽ നിലകൊള്ളുന്ന വെളിച്ചത്തിലാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത് എന്ന് ചുരുക്കി പറയാം. ആ വെളിച്ചത്തെ ജീവിതത്തിലെ ഓരോരോ പ്രശ്നങ്ങൾ കുറേശ്ശെയായി ബ്ലോക്ക് ചെയ്തു കൊണ്ടിരിക്കും. അതിങ്ങനെ തുടർന്നാൽ ക്രമേണ ആ വ്യക്തി പ്രതീക്ഷയുടെ വെളിച്ചം മറഞ്ഞ് വിഷാദത്തിന്റെ അന്ധകാരത്തിലേക്ക് വീഴും. ഈ ബ്ലോക്കുകൾ എണ്ണത്തിൽ കൂടുതലായി, പ്രകാശം കെടുത്തുന്നതിന് മുൻപ്, ഓരോന്നായി എടുത്തു മാറ്റുക എന്നത് വളരെ പ്രധാനമാണ്.*_

🔅 _*ശരീരത്തിന് അസുഖങ്ങൾ ബാധിക്കുന്നത് പോലെ, നമുക്കും ചുറ്റുമുള്ളവർക്കും മനസ്സിനും അസുഖങ്ങൾ ബാധിക്കുന്നുണ്ട്, പലരുടെയും വിചിത്രമായ പെരുമാറ്റങ്ങൾ സൂചിപ്പിക്കുന്നത്, അവർക്ക് സഹായം വേണമെന്നതാണ്. എന്നാൽ, സമൂഹം അവരെ കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത്തരത്തിൽ പ്രശ്നമുള്ളവർ നമുക്ക്‌ ചുറ്റുമുണ്ട്. കുടുംബത്തിൽ, ഓഫീസിൽ, സുഹൃദ് വലയത്തിൽ, ബന്ധുക്കളിൽ, അയൽവാസികളിൽ തുടങ്ങി നിങ്ങൾ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നയാൾ വരെ ഇത്തരം പ്രശ്നമുള്ളയാളാവാം.*_

🔅 _*എപ്പോഴും പോസിറ്റീവ്‌ ആയിരിക്കുക എന്നത്‌ പ്രധാനമാണ്‌. പോസിറ്റീവ് ചിന്താഗതി കൊണ്ടുള്ള പ്രധാന ഗുണം, ഇത്തരം പ്രശ്നങ്ങളോ ബ്ലോക്കുകളോ ഉണ്ടാവുമ്പോൾ അപ്പപ്പോൾ എടുത്ത് മാറ്റാൻ ബോധപൂർവ്വമായ ശ്രമം സ്വയം നടത്തുന്നു എന്നതാണ്.*_

🔅 _*മനസ്സിലെ അസ്വസ്ഥത ദേഷ്യമായി മാറിയാൽ കൂടെയുള്ളവരുടെ പെരുമാറ്റവും അത്തരത്തിലാവും. അപ്പോൾ നമ്മൾ കൂടുതൽ വിഷമത്തിലാവും, ഒപ്പം ദേഷ്യത്തിലും. പിന്നീടുണ്ടാവാനിടയുള്ള കാര്യങ്ങൾ എല്ലായിടത്തും ഒരുപോലെയാണ്.*_

🔅 _*ഓരോരുത്തർക്കും വ്യത്യസ്ത വഴികളാവാം പ്രയോജനപ്പെടുന്നത്. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ മുഴുകുക എന്നത് പ്രധാനമാണ്.*_

🔅 _*മറ്റുള്ളവരെ കുറ്റപ്പെടുത്തുത്തുന്നതിന് മുൻപ് ഓർക്കുക, അവരൊരു പക്ഷേ നമ്മളറിയാത്ത വിഷമത്തിലായിരിക്കും. പലപ്പോഴും അവരുടെ വിഷമത്തിന്റെ കാരണം അവർക്ക് തന്നെ അറിയാനുമിടയില്ല.*_

🔅 _*നിസ്സാരങ്ങളായ പ്രശ്നങ്ങളുടെ എണ്ണം കൂടുമ്പോൾ അത് നമ്മുടെ മനസ്സിലെ പ്രകാശം കുറക്കുന്നു. ഒപ്പം ചിന്താശേഷിയും. ചിപ്പോൾ പ്രശ്നങ്ങൾ വലുതാവാം. എങ്കിലും നാം അതിജീവിച്ചേ പറ്റൂ. നമ്മെ മനസ്സിലാക്കുന്ന, കുറ്റപ്പെടുത്താത്ത സൗഹൃദത്തെ ആശ്രയിക്കാം. അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദനെ സമീപിക്കണം. നമ്മുടെ ജീവിതമാണല്ലോ ഏറ്റവും പ്രധാനം.*_

🔅 _*നമ്മുടെ സന്തോഷത്തിന് വിലങ്ങുതടിയാവുന്ന ചിന്തകളെ, പ്രശ്നങ്ങളെ, മനസ്സിലെ മാലിന്യങ്ങളെ, ഒക്കെ നമ്മൾ തന്നെ ഒഴിവാക്കണം. നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്… നമ്മുടെ മാത്രം.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.