05-02-1992 നെയ്മർ – ജന്മദിനം

0

 

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ (ജനനം: ഫെബ്രുവരി 5, 1992)നെയ്മർ എന്നു അറിയപെടുന്നു. ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ്. ബ്രസീൽ ദേശീയ ടീം, പാരീസ് സെയിന്റ് ജർമൻ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്.

19 ാ‍ം വയസിൽ സൌത്ത് അമേരിക്കൻ ഫുട്ബാലെർ ഓഫ് ഇയർ 2011 ലഭിച്ചു. 2012 യിലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകൻ താരതമ്യപെടുത്തി.

2003 ൽ സാന്റോസിൽ ചേർന്നക്കിലും 2009 ൽ‌ ആണു ആദ്യമായ് ഒന്നാം ടീമിനു വേണ്ടി കളിച്ചത്.അതെ വർഷം തന്നെ ഉത്തമ യുവ കളികാരൻ കാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപ്പെട്ടു

*ആദ്യ കാല ജീവിതം*

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്ൻറെയും മകനായി മോഗി ദാസ്‌ ക്രുഴെസിൽ ജനിച്ചു.ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്.

ക്ലബ്‌ ജീവിതം
സാന്റോസ്
യൂത്ത് ടീം
നെയ്മർ കുറഞ്ഞ പ്രായത്തിൽ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ൽ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതൽ. പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ൻറെ യൂത്ത് അക്കാദമിയിൽ ഫുട്ബാൾ ജീവിതം തുടങ്ങി.

14ാ‍ം വയസിൽ റയൽ മാഡ്രിഡിൽ ചേരാനായ് സ്പൈനിലേക് പോയി. നെയ്മർ റയൽ മാഡ്രിഡിൻറെ പരിക്ഷകൾ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതൽ പണം മുടക്കി നെയ്മറിനെ ക്ലബ്ബിൽ നിലനിർത്തി. 2009 ൽ‍ നെയ്മർ സാന്റോസ്ൻറെ ഒന്നാം കിട ടീമിൽ അംഗമായി.2013ൽ നെയ്മർ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആയ എഫ്.സി ബാഴ്സലോണയിലേക്ക് മാറി.ഏതാണ്ട് 50 മില്ല്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക.

സീനിയർ ടീം
സാന്റോസിന് വേണ്ടി 6 കിരീടങ്ങൾ നേടി.2011 ൽ പുസ്കസ് അവാർഡ് നേടി. 134 ഗോൾ അടിക്കുകയും ചെയ്ത്.2013ൽ 21ആം വയസ്സിൽ സ്പാനിഷ് ക്ലബ് ബാർസലോനായിലേക് ചേക്കേറി.

ബാഴ്സലോണ
2013-14
2013 ൽ ബാഴ്സലോണയിൽ ചേർന്നു. ആദ്യസീസണിൽ ബാഴ്‌സിലോണക് വേണ്ടി 41 കളികൾ കളിച്ചു. Supercopa de España കിരീടം എടുക്കുകയും 15 ഗോൾ അടിക്കുകയും ചെയ്തു.

2014-15
ബാഴ്സയിൽ നല്ലൊരു തുടക്കം ആയിരുന്നു.

ഇപ്പോൾ നെയ്മർ ഫ്രഞ്ച്‌ ക്ലബ്‌ പി എസ്‌ ജി ക്ക്‌ വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നു.

You might also like
Leave A Reply

Your email address will not be published.