ഇന്നത്തെ പ്രത്യേകതകൾ 06-03-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1079 – ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി

1521 – ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി

1869 – ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു

1899 – ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു

1951 – ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.

1964 – കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.

1964 – കാഷ്യസ്‌ ക്ലെ എന്ന ബോക്സിംഗ്‌ ചാമ്പ്യൻ മുഹമ്മദലി എന്ന പേര്‌ സ്വീകരിച്ചു.

1902 -പ്രശസ്ത സ്പാനിഷ്‌ ഫുട്‌ബോൾ ക്ലബ് റിയൽ മാഡ്രിഡ്‌ നിലവിൽ വന്നു.

1992 – മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു

2008 – ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.“`

➡. _*ജനനം*_

“`1972 – രാജേഷ്‌ ടച്ച്‌ ടിവർ – ( ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ചലച്ചിത്രസംവിധാന മേഖലയിൽ തുടക്കം കുറിക്കുകയും തെലുങ്കിൽ ഏതാനും സിനിമകളും മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഡോക്കുമെൻററികളും നിർമ്മിച്ച രാജേഷ് ടച്ച് റിവർ )

1966 – മകരന്ദ്‌ ദേശ്‌പാണ്ഡെ – ( മലയാളം സിനിമകളിൽ അഭിനയിച്ച പ്രമുഖ ഹിന്ദി – മറാഠി ചലച്ചിത്ര – നാടക നടനും സംവിധായകനും നിർമ്മാതാവുമായ മകരന്ദ് ദേശ്പാണ്ഡേ )

1954 – ടോണി ഷൂമാക്കർ – ( പശ്ചിമജർമ്മൻ ഫുട്ബോൾ കളിക്കാരനും 1982,1986 ലോകകപ്പുകളിൽ ജർമ്മൻ ടീമിൽ അംഗവുമായിരുന്ന ഹരാൾഡ് ആന്റൺ ഷൂമാക്കർ എന്ന ടോണി ഷൂമാക്കർ )

1947 – റിച്ചാഡ്‌ ഡഗ്ലസ്‌ ഫോസ്‌ബറി – ( ഫോസ്ബറി ഫ്ലോപ്പ്എന്ൻ പിൽക്കാലത്ത് പ്രശസ്തമായ, ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന, പുറം തിരിഞ്ഞു ബാറിനു മുകളിലൂടെ ചാടുന്ന ഹൈജംപ് രീതിയുടെ ഉപജ്ഞാതാവായ അമേരിക്കക്കാരനായ കായികതാരമാണ്‌ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറി )

1975 – സിജോയ്‌ വർഗീസ്‌ – ( സിനിമനടനും പരസ്യസംവിധായകനും ആയ സിജോയ് വർഗീസ്‌ )

1917 – പന്തളം പി ആർ മാധവൻ പിള്ള – ( ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജക മണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു സി.പി.ഐ. രാഷ്ട്രീയ നേതാവായിരുന്ന പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള )

1475 – മൈക്കലാഞ്ചലൊ – ( പ്യേത്താ, ദാവീദ് എന്നീ രണ്ടു പ്രശസ്ത ശില്പങ്ങളും , റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്ന മൈക്കലാഞ്ചലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി എന്ന മൈക്കലാഞ്ചലൊ )

1927 – ഗബ്രിയേൽ ഗാർസ്സ്യ മാർക്ക്വസ്‌ – ( പൈശാചിക നേരത്ത് , ഏകാന്തതയുടെ നൂറ് വർഷങ്ങൾ , കുലപതിയുടെ ശരത്‌ക്കാലം , കോളറാകാലത്തെ പ്രണയം , ജനറൽ തന്റെ രാവണൻ കോട്ടയിൽ , ,ആരും കേണലിനെഴുതുന്നില്ല , തുടങ്ങിയ കൃതികള്‍ രചിച്ച് ലോകം എമ്പാടും പ്രശസ്തി ആര്‍ജിച്ച കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസിയ മാർക്വസ്‌ )

1953 – മാധവ്‌ കുമാർ നേപ്പാൾ – ( നേപ്പാളിന്റെ മുപ്പത്തിനാലാമത്‌ പ്രധാനമന്ത്രിയാഗിരുന്ന മാധവ്‌ കുമാർ നേപ്പാൾ )

1929 – ഡേവിഡ്‌ ഷെപ്പേഡ്‌ – ( ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ താരം )

.1937 – വാലന്റിന തെരഷ്‌ കോവ – ആദ്യമായി ബഹിരാകാശത്ത്‌ എത്തിയ വനിതയാണ്‌ വാലന്റിന തെരഷ്‌കോവ )“`

➡ _*മരണം*_

“`1968 – സഹോദരൻ അയ്യപ്പൻ – ( ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും , ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു നവോത്ഥാനനായകനായിരുന്ന സഹോദരൻ അയ്യപ്പൻ. )

2012 – എം കുഞ്ഞു കൃഷ്ണ പിള്ള – ( സ്വാതന്ത്ര്യസമരസേനാനിയും 20 വർഷത്തിലധികം കെ.പി.സി.സി നിർവാഹക സമിതി അംഗവും മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, ഹാൻഡ് ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ഡയറക്ടറും കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രസിഡന്റ്റും കേരള നിയമസഭയിൽ വാമനപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു നാലാം കേരള നിയമസഭയിൽ അംഗവുമായിരുന്ന എം. കുഞ്ഞുകൃഷ്ണപിള്ള )

2016 – കലാഭവൻ മണി – ( കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമാകുകയും, കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട്, പിൽക്കാലത്ത് നായകനായി വളരുകയും, നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിക്കുകയു ചെയ്ത്ത് അകാലത്തിൽ മരണമടഞ്ഞ കലാഭവൻ മണി )

1973 – പേൾ എസ്‌ ബക്ക്‌ – ( ഈസ്റ്റ് വിൻഡ്:വെസ്റ്റ് വിൻഡ്,ദ് ഗുഡ് എർത്ത്,സൺസ് ,എ ഹൌസ് ഡിവൈഡഡ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്ന പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്കിനെയും (ജനനപ്പേര് പേൾ കം‌ഫർട്ട് സിഡൻസ്ട്രൈക്കർ )

1982 – അയ്ൻ റാൻഡ്‌ – ( അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നി ഏറേ പ്രശസ്തമായ നോവലുകളെഴുതുകയും ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനു രൂപം നൽകുകയും ചെയ്ത പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കധാ രചയിതാവുമായിരുന്ന അയ്ൻ റാൻഡ്‌ )

2016 – നാൻസി റീഗൻ – അമേരിക്കയുടെ മുൻ പ്രഥമ വനിത )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ദന്ത വൈദ്യ ദിനം_

⭕ _യൂറോപ്പിയൻ ധാർമ്മിക ദിനം_(മാനവികതക്കും സമഗ്രാധിപത്യത്തിനും എതിരെ ധർമ്മത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ ഓർമ്മിക്കാൻ ഒരു ദിനം)_

⭕ _ഘാന: സ്വാതന്ത്ര്യ ദിനം_

⭕ _ഡ്യൂഡിസം: ഡ്വുഡ് ദിനം_
_( താവോഇസത്തിന്റെ ഒരു ആധുനിക വകഭേധം)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.