➡ _*ചരിത്രസംഭവങ്ങൾ*_ “`1776 – ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു. 1896 – അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു 1908 – ഇന്റർ മിലാൻ സ്ഥാപിതമായി 1935 – ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു 1959 – ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി 1974 – ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. 2004 – ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു. 2017 – ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.“` ➡ _*ജന്മദിനങ്ങൾ*_ “`1951 – സാക്കിർ ഹുസൈൻ – ( തബല വിദ്വാൻ ആയ സാക്കിർ ഹുസൈൻ ) 1931 – ഡോ കരൺ സിംഗ് – ( മുൻ രാജ്യ സഭാ മെമ്പറും ജമ്മു കാശ്മീരിലെ അവസാന രാജാവായ മഹാരാജാ ഹരിസിംഗിന്റെ മകനും ആയ കരൺ സി.ഗ് ) 1956 – ശശി തരൂർ – ( ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും[, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിലെ എം.പി.യുമായ ശശി തരൂർ ) 1985 – പാർത്ഥിവ് പട്ടേൽ – ( തന്റെ 17-ആം വയസ്സിൽ ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച അന്താരാഷ്ട്ര ക്രിക്കറ്റർ പാർത്ഥിവ് അജയ് പട്ടേൽ ) 1990 – മുഹമ്മദ് ഷാമി – ( വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ്കളിക്കാരൻ മൊഹമ്മദ് ഷാമി അഹമദ് ) 1996 – ദർശീൽ സഫാരി – ( പ്രശസ്ത ബോളിവുഡ് നടൻ അമീർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത താരെ സമീൻ പർഎന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തു കടന്ന ബാലനടൻ ദർശീല് സഫാരി ) 1914 – ടി കെ വർഗീസ് വൈദ്യൻ – ( കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവായ ടി.കെ. വർഗീസ് വൈദ്യൻ ) 1929 – മാർ സെബാസ്ത്യൻ മങ്കുഴിക്കരി – ( സീറോമലബാർ കത്തോലിക്കാസഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനും ,താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ) 1929 – മുഹമ്മദ് സില്ലുറഹ്മാൻ – ( സ്വാതന്ത്ര്യനായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായിയും ബംഗ്ലാദേശ് മുൻ പ്രസിഡന്റ്റും ആയിരുന്ന മുഹമ്മദ് സില്ലുർ റഹ്മാൻ ) 1943 – ബോബി ഫിഷർ – ( കൗമാര പ്രായത്തിൽതന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനാകുകയും 1972ൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെ തോല്പിച്ച് ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ചെസ്ഗ്രാൻഡ്മാസ്റ്റര്‍ റോബർട്ട് ജെയിംസ് “ബോബി” ഫിഷർ ) 1494 – ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം 1934 – ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരൻ യൂറി ഗഗാറിന്റെ ജന്മദിനം“` ➡ _*ചരമവാർഷികങ്ങൾ*_ “`1809 – വേലുത്തമ്പി ദളവ – ( തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്ത വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ) 1955 – ഡോ പി പി ആന്റണി – ( മതം ശാസ്ത്രം പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളെ പറ്റി യുക്തിവാദി,മിതവാദി തുടങ്ങിയ ആനുകാലികങ്ങളില്‍ കുസുമം എന്ന തൂലിക നാമത്തില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും മഹദ് വ്യക്തികളെ പറ്റി അനുസ്മരണങ്ങൾ, ഒമർ ഖയാമിന്റെ റുബിയാത്തിന്റെ പരിഭാഷ എന്നിവ രചിക്കുകയും ചെയ്ത യുക്തിവാദിയും, ശസ്ത്ര ക്രീയ വിദഗ്ദ്ധനും, തൃശൂരിൽ ധർമ്മോദയം കമ്പനിയുടെയും പബ്ലിക്ക് ലൈബ്രറ റിയുടെയും ചെയർമാനും എതിർക്കുന്നവർക്കു പോലും അറിവിന്റെയും നവ ചിന്തയുടെയും തേൻ തുള്ളികൾ നൽകുക എന്ന ലക്ഷ്യത്തോടെ കുസുമം എന്ന തൂലിക നാമം സ്വീകരിച്ച പാണേങ്ങാടൻ പാവുണ്ണി ആൻറണി എന്ന ഡോ പി പി ആൻറ്റണി ) 1911 – ജോൺ പെന്നിക്വിക്ക് – ( മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ബ്രിട്ടീഷ് എഞ്ചിനീയർ ) 1982 – ഇ എം ജെ വെണ്ണിയൂർ – ( ആകാശവാണി സ്‌റ്റേഷൻ ഡയറക്‌ടറും കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകല നിരൂപകനും ,ജീവചരിത്രകാരനും ഉപന്യാസകാരനും ആയിരുന്ന ഇ.എം.ജെ. വെണ്ണിയൂർ ) 1988 – എം ബി ശ്രീനിവാസൻ – ( 1961ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..’ എന്നു തുടങ്ങുന്ന ഗാനം കെ.ജെ. യേശുദാസിനെ കൊണ്ട് പാടിപ്പിച്ച് പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ച പ്രശസ്ത .ചലച്ചിത്ര സംഗീത സംവിധായകൻ മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്ന എം ബി ശ്രീനിവാസൻ ) 1994 – ദേവിക റാണി ചൗധരി – ( ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും,ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹിബ് അവാർഡ് ആദ്യം ലഭിച്ച്ചവരും , 1933ൽ പുറത്തിറങ്ങിയ കർമ എന്ന സിനിമയില്‍ ഇന്ത്യയിൽ ആദ്യമായി നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മുഴുനീള ചുംബനരംഗത്ത് യഥാര്‍ത്ഥ ജീവിതത്തിലെ ഭര്‍ത്താവായ ഹിമാന്ശു റായ് യോടൊപ്പം അഭിനയിച്ച് കോളിള്ളക്കം സൃഷ്ടിച്ച ദേവിക റാണി ചൗധരി ) 2012 – ജോയ് മുഖർജി – ( 1960- 70 കളിൽ ഹിന്ദി സിനിമയിൽ നിറഞ്ഞ് നിന്ന നായക നടനും പിന്നീട് സംവിധായകനും ആയി മാറിയ ജോയ് മുഖർജി ) 2014 – മെൽബ ഹെർണാണ്ടസ് – ( ഫുൾജെൻസിയോ ബാറ്റിസ്റ്റസർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു വനിതാ നേതാക്കളിൽ ഒരാളായിരുന്ന ക്യൂബൻ വിപ്ലവ നായിക മെൽബ ഹെർണാണ്ടസ് )“` ➡ _*മറ്റു പ്രത്യേകതകൾ*_ ⭕ _ഇന്ന് ആറ്റുകാൽ പൊങ്കാല_ ⭕ _ബാർബി ദിനം_ ⭕ _ഇന്റർ മിലാൻ ക്ലബ് രൂപീകരണം_ ⭕ _ലെബനാൻ: അദ്ധ്യാപക ദിനം_ 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴