➡ ചരിത്രസംഭവങ്ങൾ
“`1781 – വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
1940 – ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണക്കാരൻ ആയ മൈക്കിൾ ഡയറെ ലണ്ടനിൽ വച്ച് ഉദ്ധം സിംഗ് വെടി വച്ച് കൊന്നു
1848 – 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
1900 – ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
1921 – മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
1930 – പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർവാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
1940 – റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
1997 – ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
2008 – ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
2016 – തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1997- മിഷനറീസ് ഓഫ് ചാരിറ്റി, സിസ്റ്റർ നിർമ്മലയെ മദർ തെരേസയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു..
2003 – മൂന്നര ലക്ഷം വർഷം പഴക്കമുള്ള നിവർന്നു നടക്കുന്ന മനുഷ്യന്റെ കാല്പാദത്തിന്റെ പാദമുദ്ര ഇറ്റലിയിൽ കണ്ടെത്തി.
2007- ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് , വെസ്റ്റ് ഇൻഡീസിൽ തുടങ്ങി
2012- എൻസൈക്ലോപീഡിയ ബ്രിറ്റാനിക്ക ഇനി മുതൽ അച്ചടിച്ച പതിപ്പ് ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു
2016 – ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.“`
➡ _*ജനനം*_
“`1952 – ടിം സെബാസ്ത്യൻ – ( ഡോയ്ഷ് വില്ലെ ( ജർമ്മൻ വെവ് ) കോൺഫ്ലിക്കറ്റ് സോൺ, ന്യു അറബ് ഡിബെറ്റ്സ് തുടങ്ങിയ പരിപാടികളും മുൻപ് ബിബിസിയിൽ ദോഹാ ഡിബെറ്റ്സ്, ഹാർഡ് ടാൽക്ക് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ച പേരുകേട്ട അവതാരകൻ ടിം സെബാസ്ത്യൻ )
1982 – പ്രീജാ ശ്രീധരൻ – ( 2010 ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ സ്വർണ്ണവും 5000 മീറ്ററിൽ വെള്ളിയും നേടിയ ഇന്ത്യയുടെ മലയാളിയായ ദീർഘദൂര ഓട്ടക്കാരി )
1982 – നിമ്രത് കൗർ – ( ലഞ്ച് ബോക്സ്, എയർ ലിഫ്റ്റ് തുടങ്ങിയ സിനിമകളിലും ഹോം ലാൻഡ് എന്ന സീരിയലിലും അഭിനയിച്ച നിമ്രത് കൌർ )
1984 – ഗീത ബസ്ര – ( ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്ന നടിയും ഇപ്പോൾ ക്രിക്കറ്റ് കളിക്കാരൻ ഹർബജൻ സിംഗിന്റെ ഭാര്യയുമായ ഗീത ബസ്ര )
1599 – ജോൺ ബെർക്കുമൻസ്. – ( 1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന എസ്.ബി കോളേജ് എന്ന സെൻറ് ബർക്ക്മാൻസ് കോളേജിന്റെ പേരിന്റെ പിന്നിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജോൺ ബെർക്കുമൻസ് )
1733 – ജോസഫ് പ്രീസ്റ്റ്‌ലി – ( മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ചൂടാക്കിയപ്പോള്‍ പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വരികയും ഈ കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് കണ്ടെത്തുകയും ഡഫ്ളോജിസ്റ്റിക്കേറ്റഡ് എയർ എന്ന്‍ വിളിക്കുകയും പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാൻ ലാവോസി ഇതിനു ഓക്സിജൻ എന്നപേരിടുകയും അങ്ങിനെ ഓക്സിജൻ , കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ കണ്ടെത്തുകയും ചെയ്ത ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ൽലി )
1944 – കെ കൃഷ്ണൻ കുട്ടി – ( നിലവിലെ ജലവിഭവമന്ത്രി. മൂന്നു തവണ കേരള നിയമസഭാ സാമാജികനായ രാഷ്ട്രീയ പ്രവർത്തകനാണ് കെ. കൃഷ്ണൻകുട്ടി . സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. )
1980 – വരുൺ ഗാന്ധി – ( മേനക ഗാന്ധിയുടെ മകനും ബി ജെ പി നേതാവും ലോകസഭാ അംഗവും ആയ വരുൺ ഗാന്ധി )
1967 – ആന്ദ്രെ എസ്കോബാർ – ( 1994 ലോകകപ്പ്പിൽ സെൽഫ് ഗോൾ അടിച്ചതിന് വെടിയേറ്റ് കൊല്ലപ്പെട്ട കൊളംബിയൻ ഫുട്ബോളർ )
1942 – മഹ്മൂദ് ദാർവിഷ് -( പലസ്തീൻ കവി മഹ്മൂദ് ദാർവിഷ് )“`
➡ _*മരണം*_
“`1958 – മഹാകവി വള്ളത്തോൾ നാരായണ മെനോൻ – ( കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായിരുന്ന മഹാകവി വള്ളത്തോൾ നാരായണമേനോൻ )
2004 – എൻ ശിവൻ പിള്ള – ( ഏഴു ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ നേതാവായിരുന്ന എൻ. ശിവൻ പിള്ള )
1906 – സൂസൻ ബി ആന്റണി – ( സ്ത്രീ സമ്മതി ദാനത്തിനും അടിമത്ത നിരോധനത്തിനും വേണ്ടി പ്രവർത്തിച്ച അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സൂസൻ ബി. ആന്റണി )
2004 – ഉസ്താദ് വിലായത്ത് ഖാൻ – ( സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്ന ഉസ്താദ് വിലായത്ത് ഖാൻ )
1880 – തോമസ് ബെൽ എഫ് ആർ എസ് – ( ഇംഗ്ലിഷ് ജന്തുശാസ്ത്രജ്ഞനും സർജ്ജനും എഴുത്തുകാരനും ആയ തോമസ് ബെൽ )
1937 – എലിഹു തോംസൺ – ( വൈദ്യുതി, റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക്എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ ഗവേഷണ പഠനങ്ങൾ നടത്തുകയും പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവും ,തുരങ്കങ്ങളിലും കെയ്സണുകളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുക്കുകയും ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുക്കുകയും ചെയ്ത ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ഇന്ന് ഉറക്ക ദിനം_
⭕ _വത്തിക്കാൻ: പോപ് ഫ്രാൻസിസിനെ തിരഞ്ഞെടുത്ത ദിനം (2013)_
⭕ _തായ്ലാൻഡ്: ആന ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴