➡ ചരിത്രസംഭവങ്ങൾ
“`ക്രി. മു. 44 – റോമൻ ചക്രവർത്തി ജൂലിയസ് സീസർ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു.
1820 – മെയ്ൻ ഇരുപത്തിമൂന്നാമത് യു. എസ് സംസ്ഥാനമായി.
1877 – ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ – ഇംഗ്ലണ്ട്) മെൽബണിൽ ആരംഭിച്ചു.
1895 – ഹേയ്ൻ ദേവാലയം സ്ഥാപിക്കപ്പെട്ടു.
1906 – റോൾസ്-റോയ്സ് ലിമിറ്റഡ് സംയോജിപ്പിച്ചു.
1892 – ലിവർപൂൾ ഫുട്ബോൾ ക്ലബ് ആരംഭിച്ചു.
1967- കെ.എം .മാണി ആദ്യമായി നിയമസഭാംഗമായി
1975- ലോകകപ്പ് ഹോക്കി കിരീടം ആദ്യമായി (ഇതുവരെയായി ഒരിക്കൽ മാത്രം) ഇന്ത്യ നേടി.
1985- ലോകത്തിലെ ആദ്യ ഇൻറർനെറ്റ് ഡൊമയിൻ symbolics.com റജിസ്റ്റർ ചെയ്തു.
1989- 1969ൽ തുടങ്ങിയ മംഗളം വാരിക ആദ്യമായി മംഗളം ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
1990 – മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2011 – സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.“`
➡ _*ജനനം*_
“`1976 – അഭയ് ഡിയോൾ – (
ബോളിവുഡ് നടനായ ധർമേന്ദ്രയുടെ അനന്തിരവനും ഹിന്ദി സമാന്തര സിനിമയിൽ സങ്കീർണ്ണമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നല്ല ഒരു നടനുമായ അഭയ് ഡിയോൾ )
1966 – മനോജ് കെ ജയൻ – ( മലയാള സിനിമാ. താരം , നിരവധി ചിത്രങ്ങളിൽ നായകൻ ആയി )
1961 – അബ്ദുൽ റഹ്മാൻ രണ്ടത്താണി – ( പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ താനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ലീഗ് നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി )
1973 – റിച്ചാർഡ് കെറ്റിൽ ബെറോ – ( ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ റിച്ചാഡ് കെറ്റിൽബെറോ )
1977 – മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ – ( മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികന്‍ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ )
1854 – എമിൽ വോൺ ബെയ്‌റിംഗ് – ( ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയാ(തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിന് നൊബേൽ സമ്മാനംലഭിച്ച ശിശുക്കളുടെ രക്ഷകൻ എന്ന്‍ വിളിച്ചിരുന്ന ജർമ്മൻ ശരീരശാസ്ത്രജ്ഞന്‍ എമിൽ വോൺ ബെയ്റിംഗ് )
1914 – പോൾ ഹെയ്‌സെ – (ഹാൻസ്‌ലാങ്, മഗ്‌ദലയിലെ മേരി, സബയിൽ സ്ത്രീകൾ തുടങ്ങിയ നാടകങ്ങളും കഥയും നോവലുമടക്കം ഇരുനൂറ്റമ്പതോളം കൃതികൾ രചിച്ച് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് പോൾ ജൊഹാൻ ലുഡ്‌വിഗ് വോൺ ഹെയ്സെ എന്ന പോൾ ഹെയ്സി )
1713 – നികൊളാസ് ലൂയി ദെ ലകലൈൽ – ( 88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്നു.1750-1754 വരെ അദ്ദേഹം ഇന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ കാണപ്പെടുന്ന ആകാശം പഠനവിധേയമാക്കിയിരുന്നു. അര ഇഞ്ച് അപവർത്തന ദൂരദർശിനി ഉപയോഗിച്ച് പതിനായിരത്തിലധികം നക്ഷത്രങ്ങളെ ലകലൈൽ നിരീക്ഷിച്ചിരുന്നു. )
1934 – കാൻഷിറാം – ( പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ബി എസ് പി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിക്കുകയും ചെയ്ത കാൻഷിറാം )
1975 – വസലിൻ ടോപോലോഫ് – ( മുൻ ലോക ചെസ് ചാമ്പ്യനും ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്ററും ആയ വസലിൻ ടോപലോഫ് )
1963 – തരുൺ തേജ്‌പാൽ – ( ടെഹൽക്ക എന്ന പ്രസിദ്ധീകരണത്തിലൂടെ പല സംഭവങ്ങളും പുറത്ത് കൊണ്ട് വരികയും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ജയിലിൽ ആകുകയും ചെയ്ത തരുൺ തേജ്‌പാൽ)“`
➡ _*മരണം*_
“`1991 – ജി അരവിന്ദൻ – ( മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തുകയും , കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്ന ഗോവിന്ദൻ അരവിന്ദൻ എന്ന ജി അരവിന്ദൻ )
2014 – തൃപ്പേക്കുളം അച്യുതമാരാർ – ( ചെണ്ട, തിമില, ഇടയ്ക്ക, പാണി, കൊട്ടിപ്പാടിസേവ, തകിൽ ഇവയിലെല്ലാം ഒരേപോലെ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനായിരുന്ന ‘മേളകുലപതി ‘തൃപ്പേക്കുളം അച്യുതമാരാർ )
1962 – ആർതർ ഹോളി കോംറ്റൺ – ( വൈദ്യുതകാന്തിക തരംഗങ്ങളുടെ കണിക സ്വഭാവം വ്യക്തമാക്കുന്ന കോംപ്റ്റൺ പ്രതിഭാസം കണ്ടു പിടിച്ചതിന് നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൌതിക ശാസ്ത്രജ്ഞൻ ആർതർ ഹോളി കോംപ്റ്റൺ )
1991 – സ്റ്റാനിസ്ലൊ ലോറെന്റ്സ് – ( സെം എന്നു വിളിക്കപ്പെടുന്ന പോളിഷ് പാർലമെന്റിന്റെ ഡെപ്യൂട്ടിയായും, സ്മാരകങ്ങളുടേയും, ചരിത്ര സ്ഥലങ്ങളുടേയും സംരക്ഷണത്തിനായുള്ള ഒരു യുനെസ്കോ വിദഗ്ദനായും പ്രവർത്തിച്ചിട്ടുള്ള, മുസിയോളജിയിലും കലാ ചരിത്രത്തിലും അതീവ പാണ്ഡിത്യമുള്ള പോളണ്ടുകാരനായ സ്റ്റാനിസ്ലോ ലോറെന്റ്സ് )
2006 – ജി ദേവരാജൻ – ( മലയാളത്തിലെ പ്രമുഖ സിനിമ നാടകസംഗീത സംവിധായകൻ ജി ദേവരാജൻ )
1206 – മുഹമ്മദ് ഘോറി – ( ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി എന്ന മുഹമ്മദ് ഗോറി )_
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ഇന്ന് പോലീസിന്റെ ക്രൂരതക്കെതിരെ ലോക ദിനം_
⭕ _ലോക ഉപഭോക്ത ദിനം_
⭕ _ബേലാറസ്: ഭരണഘടന ദിനം_
⭕ _ഹങ്കറി: ദേശീയ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴