➡ _*ചരിത്രസംഭവങ്ങൾ*_
“`1845 – റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
1891 – ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി 574 പേർ മരിച്ചു.
1948 – നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു.
1950 – കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന് അവർ കാലിഫോർണിയം എന്ന് പേരു നൽകി.
1958 – അമേരിക്ക വാൻഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
1959 – പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
1969 – ഗോൾഡാ മെയർ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1992 – അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1966 – ലോക മഹാ യുദ്ധത്തിനിട കാണാതായ ഹൈഡ്രജൻ ബോംബ്, മെഡിറ്ററേനിയൻ കടലിൽ നിന്ന് വീണ്ടെടുത്തു
1982- കാസ്റ്റിങ്ങ് വോട്ടിന്റെ പിൻബലത്തിൽ ഭരിച്ചിരുന്ന കെ.കരുണാകരൻ മന്ത്രി സഭ ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചതിനാൽ രാജിവച്ചു.
1987- സുനിൽ ഗാവസ്‌കർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
1992- ദക്ഷിണാഫ്രിക്കൻ വർണ വിവേചനത്തിന് അന്ത്യം കുറിച്ചു. ഹിത പരിശോധനയിൽ 68.7% വെള്ളക്കാർ വർണ വിവേചനത്തിനെതിരായി വോട്ട് ചെയ്തു.
1996- ശ്രീലങ്ക ക്രിക്കറ്റ് ലോക കപ്പ് നേടി..
2003 – ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു.“`
➡ _*ജനനം*_
“`1990 – സൈന നെഹ്‌വാൾ – ( ഇന്ത്യക്ക് വേണ്ടി ഒട്ടനവധി കിരീടങ്ങൾ സ്വന്തമാക്കിയ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ )
1920 – ഷേഖ് മുജീബുറഹ്മാൻ – ( ബംഗാളി രാഷ്ട്രീയനേതാവ് .ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു. അവാമി ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാൾ, ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ്, പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി. ഷേയ്ഖ് മുജീബ് റഹ്മാൻ )
1946 – പൃഥ്വിരാജ് ചവാൻ – ( കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ മുൻസഹമന്ത്രിയും, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ആയിരുന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ )
1927 – റോസമ്മ ചാക്കൊ – ( എട്ടും ഒൻപതും പത്തും കേരള നിയമ സഭകളിൽ ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ )
1962 – കൽപ്പന ചൗള – ( ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരിയും ഒരു ബഹിരാശ ദുരന്തത്തിൽ ജീവൻ വെടിയുകയും ചെയ്ത കല്‍പ്പന ചൌള )
1745 – രാജാ കേശവദാസ് – ( ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്ന ആലപ്പുഴയെ ഒരു തുറമുഖമായി വികസിപ്പിച്ചിതിനാല്‍ ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി കരുതുകയും ,തിരുവനന്തപുരം മുതൽ അങ്കമാലിക്കടുത്തുള്ള കറുകുറ്റി വരെ ഒരു പാത നിര്‍മ്മിക്കുകയും ചെയ്ത കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമൻ കേശവപ്പിള്ള എന്ന രാജാ കേശവദാസ് )
1857 – ചമ്പത്ത് ചാത്തുക്കുട്ടി മന്നാഡിയാർ – ( സംസ്കൃതത്തിൽ പുഷ്പ്പഗിരിശം സ്തോത്രം, ഹാലാസൃമഹാത്മ്യം കിളിപ്പാട്ട്, ജാനകി പരിണയം, ഭവഭൂതിയുടെ ഉത്തരരാമചരിതം, തുടങ്ങിയ കൃതികൾ രചിച്ച ചമ്പത്ത് ചാത്തുകുട്ടി മന്നാടിയാർ )
1921 – പി കെ അബ്ദുൽ ഖാദിർ – ( കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകന്‍ പി.കെ. അബ്ദുൾ ഖാദിർ )
1914 – മനോഹർ ഐച്ഛ് – (ബോഡിബിൽഡിങ്ങിൽ മൂന്ന് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി ഇന്ത്യൻ ബോഡിബിൽഡിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന, പൊക്കകുറവു കാരണം പോക്കറ്റ് ഹെർക്കുലീസ് എന്ന് വിളിച്ചിരുന്ന മനോഹർ ഐഛ് )
1939 – ബംഗാരു ലക്ഷ്മൺ – ( ബി ജെ പി മുൻ അധ്യക്ഷനും കേന്ദ്ര മന്ത്രിയും ആയിരുന്നു . അഴിമതി കേസിൽ 4 വർഷം ശിക്ഷിക്കപ്പെട്ടു )
1873 – മാർഗരറ്റ് ബോണ്ട്ഫീൽഡ് – ( ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ട്രേഡ് യൂണിയനിസ്റ്റും ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മിനിസ്റ്ററും , ആദ്യത്തെ വിതാ പ്രൈവി കൌൺസിലറും ആയിരുന്ന മാർഗരറ്റ് ബോണ്ട്‌ഫീൽഡ് )“`
➡ _*മരണം*_
“`1974 – വിജയശ്രീ – ( അങ്കത്തട്ട്,ആരോമലുണ്ണി, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയും ചെറുപ്പത്തിലെ ആത്മഹത്യ ചെയ്ത വിജയശ്രീ )
2019 – മനോഹർ പരീക്കർ – ( മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയും ആയിരുന്നു . )
1999 – ടി എം പി നെടുങ്ങാടി ( നാദിർഷ) – ( പ്രശസ്ത സിനിമാ നിരൂപകനും ,
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രശാല എന്ന പംക്തിയിൽ തുടര്‍ച്ചയായി നിരൂപണങ്ങള്‍ എഴുതി വായനക്കാരെ ആകര്‍ഷിക്കുകയും ബോംബെ യിലായിരുന്നപ്പോൾ പുറപ്പാട് എന്ന പേരിൽ ഒരു നാടക സമിതി രൂപീകരിക്കുകയും ചെയ്ത നാദിര്‍ഷ എന്നപേരിൽ അറിയപെടുന്ന ടി.എം.പി. നെടുങ്ങാടി )
2007 – മടവൂർ ഭാസി – ( മലയാള നാടകവേദിയുടെ കഥ’, ‘ലഘുഭാരതം’, ‘അര്‍ത്ഥം’, ‘അനര്‍ത്ഥം’, ‘നാട്യശാസ്ത്രം’, ‘അഴിയാത്ത കെട്ടുകള്‍’, ‘അഗ്‌നിശുദ്ധി’ തുടങ്ങിയ കൃതികൾ എഴുതുകയും ആകാശവാണിയിൽ ധാരാളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത മടവുർ ഭാസി )
1956 – ഇറേൻ ജോലിയോ ക്യുറി – ( നോബൽ സമ്മാന ജേതാക്കളായ മേരി ക്യൂറിയുടേയും പിയറി ക്യൂറിയുടേയും മകളും 1935-ലെ രസതന്ത്രത്തിനുളള നോബൽ പുരസ്കാരം സഹപ്രവർത്തകനും ഭർത്താവുമായ ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം പങ്കു വെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞ ഇറേൻ ജോലിയോ ക്യൂറി )
1957 – രമൺ ഡെൽ ഫിറൊ മാഗ്‌സാസെ – ( റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പൈൻസിന്റെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന രമൺ ഡെൽ ഫിറോ മാഗ്സാസെ . ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക്t നൽകുന്ന ഏഷ്യയിലെ നോബൽ എന്നറിയപ്പെടുന്ന മാഗ്സസെ അവാർഡ് നൽകുന്നത് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക സാമൂഹ്യ സേവനദിനം ( മാർച്ച് മൂന്നാം ചൊവ്വ )_
⭕ _ബഗ്ലാദേശ് : ശിശു ദിനം_
⭕ _കാനഡ.ഐർലാൻഡ്: സെയ്ന്റ് പാട്രിക്ക് ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴