➡ ചരിത്രസംഭവങ്ങൾ
“`1977 – മൊറാൻജി ദേശായി പ്രധാനമന്തിയായി
1990 – ഇന്ത്യൻ സേന ശ്രീലങ്കയിൽ നിന്ന് സമാധാനദൗത്യം അവസാനിപ്പിച്ച് പിൻവാങ്ങി
1948 – പട്ടം താണുപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രി ആയി ചുമതലയേറ്റു
2011 – സച്ചിൻ 18000 റൺസ് (ഏകദിനം ( തികക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ ആയി
1946 – ഭരണമാറ്റം ചർച്ച ചെയ്യാനായി കാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി
2008 – ഭൂട്ടാൻ ആദ്യ തിരഞ്ഞെടുപ്പോടെ ജനാധിപത്യരാജ്യം ആയി
1837 – കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
1882 – ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബർട്ട് കൊച്ച് പ്രസ്താവിച്ചു.
1923 – ഗ്രീസ് റിപ്പബ്ലിക്കായി.
1972 – ഉത്തര അയർലന്റിൽ യു.കെ. നേരിട്ടുള്ള ഭരണം ഏർപ്പെടുത്തി.“`
➡ _*ജന്മദിനങ്ങൾ*_
“`1922 – ടി എം സൗന്ദരരാജൻ – ( ഞാൻ ആണയിട്ടാൽ, പൊന്മകൾ വന്താൾ, അതോ അന്ത പവ പോലെ, യാരുക്കാക… ഇത് യാരുക്കാക, പോനാൽ പോകട്ടും പോട…, അടി എന്നടി രാക്കമ്മ പല്ലാണ്ട് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ അടക്കം നിരവധി സിനിമകളിൽ പാടിയ , തമിഴ് സിനിമാരംഗത്ത് ആറു ദശകങ്ങളോളം സജീവമായിരുന്ന ചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.എം. സൗന്ദരരാജൻ )
1988 – മൈഥിലി – ( പാലേരി മാണിക്യം, ഈ അടുത്ത കാലത്ത്, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി )
1979 – ഇംറാൻ ഹാശ്മി – ( പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനും ഹിന്ദിയിലെ നല്ല ഒരു ചലചിത്ര അഭിനേതാവുമായ ഇമ്രാൻ ഹാശ്മി )
1992 – യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ – ( മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ ഇപ്പോഴത്തെ അധിപൻ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ )
1984 – അഡ്രിയാൻ ഡിസൂസ – ( ദേശീയ ഹോക്കി ടീമിനു വേണ്ടി നൂറിലധികം മൽസരങ്ങളിൽ കളിച്ചുട്ടുള്ള മുംബൈയിൽ നിന്നുള്ള മികച്ച ഗോൾകീപ്പർ അഡ്രിയാൻ ഡിസൂസ )
1775 – മുത്തുസ്വാമി ദീക്ഷിതർ – ( ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേ എന്ന കീർത്തനം ഉള്‍പ്പടെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്ന പല കൃതികളും ചിട്ടപ്പെടുത്തിയ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതർ )
1906 – മഹാകവി പ്രൊ. പി സി ദേവസ്യ – ( കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും വ്യക്തിമുദ്ര പതിപ്പിക്കുകയും 1980ൽ “ക്രിസ്തുഭാഗവതം”എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത – മലയാളസാഹിത്യകാരൻ മഹാകവി പ്രൊഫസർ പി.സി. ദേവസ്യ )
1912 – അഗസ്റ്റിൻ ജോസഫ് – ( മിശിഹ ചരിത്രം , സത്യവാന്‍ സാവിത്രി, ഹരിശ്ചന്ദ്രന്‍, കരുണ തുടങ്ങിയ നാടകങ്ങളിലും വേലക്കാരന്‍ നല്ല തങ്ക തുടങ്ങിയ ആദ്യകാല സിനിമകളിൽ തന്‍റെ ശബ്ദ സൌകുമാര്യം കൊണ്ടും അഭിനയം കൊണ്ടും പ്രസിദ്ധനായ ഗാനഗന്ധര്‍വന്‍ യേശുദാസന്റെ പിതാവും ആയ അഗസ്റ്റിന്‍ ജോസഫ് )
1874 – ഹാരി ഹൗഡിനി – ( പ്രശസ്തനായ ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്ന ഹാരി ഹൗഡിനി )
1917 – ജോൺ കൗഡറി കെൻഡ്രു – ( അമിനോ അംളങ്ങൾ ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജോൺ കൗഡറി കെൻഡ്രു )
1921 – വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ് – ( റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്ന വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ് )
1926 – ദാരിയോ ഫോ – ( 1997 ലെ സാഹിത്യ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ നാടകകൃത്തും, നടനും, സംവിധായകനുമാണ് ദാരിയോ ഫോ )“`
➡ _*ചരമവാർഷികങ്ങൾ*_
“`2011 – പി ശ്രീധരൻ – (എക്സ്‌പ്രെസ്സ് പത്രം / വാരികകളുടെ പത്രാധിപർ. കോളംനിസ്റ്റ് ( മലയാളം ന്യൂസ്, മനീഷ, ടെലിഗ്രഫ് ) എനി നിലകളിൽ പ്രവർത്തിക്കുകയും ‘അടുത്തും അകന്നും ‘ , ‘നമ്പ്യാർ പിന്നെയും മുന്നിൽ നിൽക്കുന്നു ‘ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പി ശ്രീധരൻ )
1998 – ബിഷപ് പൗലോസ് മാർ പൗലോസ് – ( മാർക്സില്‍ നിന്നും മുന്നോട്ട് പോകാന്‍ മടിക്കുന്ന മാര്‍ക്സിസ്റ്റുകളും മത മൌലികവാടികളും തമ്മില്‍ വ്യത്യാസമില്ല എന്ന് പറയുകയും വേദ പുസ്തകം മനുഷ്യൻ എഴുതിയതിനാൽ അതിൽ തെറ്റുകള്‍ ഉണ്ടാകാം എന്നും സ്വര്‍ഗ്ഗ നരകങ്ങളിലെ സുഖടുഖങ്ങള്‍ എന്റെ അജണ്ടയില്‍ ഇല്ല എന്നും മരണാനന്തര ജീവിതമല്ല ഈ ജീവിതം എങ്ങിനെ ഗുണകരമാക്കുക എന്നതാണ് പ്രധാനം എന്നും പറഞ്ഞ കെ സി പോള്‍ എന്ന ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് )
2012 – ജോസ് പ്രകാശ് – ( 1953ൽ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ട് വന്ന്‍ 100 ല്‍ കൂടുതൽ ചിത്രങ്ങളില്‍ പ്രധാനമായും വില്ലൻ വേഷങ്ങൾ ചെയ്ത ജോസഫ് എന്ന ജോസ് പ്രകാശ് .)
2016 – വി ഡി രാജപ്പൻ – ( മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ പ്രത്യേകിച്ച്,, നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ആക്കി അവരുടെ പ്രണയവുംപ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ കഥാപ്രസംഗമായി അവതരിപ്പിക്കുകയും. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ ഇതിൽ ചേർക്കുകയും നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത വേലിക്കുഴിയിൽ ദേവദാസൻ രാജപ്പൻ എന്ന വി.ഡി രാജപ്പൻ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോകക്ഷയരോഗ ദിനം_
⭕ _അർജന്റീന : സത്യത്തിനും നീതിക്കും വേണ്ടി ഓർമ്മപ്പെടുത്തൽ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴