സബ് സോളാർ ബിന്ദു ദക്ഷിണാർദ്ധഗോളത്തിൽനിന്നും മാറി ഖഗോളമദ്ധ്യരേഖയെ മറികടക്കുന്ന വിഷുവത്തെയാണ് ഭൂമിയിലെ മഹാവിഷുവം എന്ന് പറയുന്നത്. മാർച്ച് വിഷുവം (ഇംഗ്ലീഷ്: March equinox) എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ ഉത്തരാർദ്ധഗോളത്തിൽ മഹാവിഷുവത്തെ വസന്തവിഷുവം എന്നും ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മവിഷുവം എന്നും അറിയപ്പെടുന്നു. രാത്രിയുടേയും പകലിന്റെയും ദൈർഘ്യം സമമാകുന്ന ദിനമാണ് വിഷുവങ്ങൾ. വർഷത്തിൽ രണ്ട് വിഷുവങ്ങളാണുള്ളത്.