ഡോ.ഉബൈസ് സൈനുലാബ്ദീൻ ഡൽഹിയിലെ കലാപബാധിതരുടെ നേർകാഴ്ച്ച വിവരണവുമായി

0

ഡൽഹിയിലെ കലാപബാധിതരുടെ നേർകാഴ്ച്ച വിവരണവുമായി ഡോ.ഉബൈസ് സൈനുലാബ്ദീൻ തിരുവനന്തപുരം പാളയം ജമാഅത് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിച്ചു.

കലാപഭൂമിയിലെ യാഥാർഥ്യം വിളിച്ചുപറഞ്ഞ ദൃശ്യാവിഷ്കരണ പ്രഭാഷണം നിറഞ്ഞ സദസ്സിൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യു.എസ്.പി.എഫ് മനുഷ്യാവകാശ പ്രവർത്തക സംഘം വടക്കു-കിഴക്കൻ ഡൽഹിയിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഇരകളായിട്ടുള്ളവരെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.

അക്രമങ്ങളിൽ ഡൽഹി പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യം നേരിടുന്ന എല്ലാ മനുഷ്യത്വ വിരുദ്ധ സംഘങ്ങളും അവരുടെ പ്രവർത്തഞങ്ങളും കലാപത്തിന് ഉത്തരവാദികളാണ്,കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനോടൊപ്പം കലാപനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇനിയൊരു കലാപം സംഭവിക്കാതിരിക്കാനും കലാപ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും എല്ലാ രാഷ്ട്രീയ സമുദായിക സംഘടനകളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.കലാപം മുസ്ലിം ജനതയെ മാത്രം ലക്ഷ്യം വെച്ചായിരുന്നെങ്കിലും മറ്റു വിഭാഗങ്ങൾക്കിടയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും ഇരകൾക്കിടയിൽ മതഭേദമന്യേ മനുഷ്യത്വമായിരിക്കണം പരിഗണനാവിഷയമായിരിക്കേണ്ടതെന്നും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷത്വമില്ലായ്മയാണ്, മനുഷത്വമുള്ള ഒരു സമൂഹത്തിൽ മാത്രമേ നീതിയും സമാധാനവും പുലരുകയുള്ളൂ എന്നും വിശദീകരണ യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് പതിറ്റാണ്ടിലേറെയായി മനുഷ്വവകാശരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ കീഴിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉബൈസ് സൈനുലാബ്ദീൻ പീസ് ഫൌണ്ടേഷൻ കലാപമേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ അഭയാർത്ഥി പുനരധിവാസപ്രവർത്തനങ്ങളിൽ പ്രതേകിച്ചും റോഹിൻഗ്യൻ അഭയാർത്ഥി സമൂഹത്തെ കേന്ദീകരിച്ചായിരുന്നു യു.എസ്.പി.എഫിന്റെ പ്രവർത്തനങ്ങൾ.എന്നാൽ രാജ്യത്തിനകത്ത് തന്നെ അഭയാർഥികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈയവസരത്തിൽ ഐ.ഡി.പികളിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ട അടിയന്തിര സാഹചര്യമുണ്ട്.അതിന്റെ ഭാഗമെന്നോണം കലാപബാധിത പ്രദേശങ്ങളിൽ ജമാഹതുകളുടെ സംയുക്തതയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് യു.എസ്.പി.എഫ്.കൃത്യമായ സർവേകൾ സംഘടിപ്പിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തി നൂറോളം കുടുംബങ്ങളെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം ഡിഗ്നിഫൈ പ്രൊജക്റ്റിനു കീഴിൽ ഉൾപ്പെടുത്തി വരുമാനമാർഗങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനാകും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.വരും ദിവസങ്ങളിൽ കലാപബാധിത മേഖലകൾ സന്ദർശിക്കുമെന്നും യു.എസ്.പി.എഫുമായി സഹകരിച്ച് സഹായങ്ങൾ നേരിട്ട് എത്തിക്കുമെന്നും ജമാഅത് പ്രതിനിധികൾ പ്രതികരിച്ചു.

You might also like

Leave A Reply

Your email address will not be published.